• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വനിതാ പ്രിന്‍സിപ്പലിന്‌ അസഭ്യവർഷം: സ്‌കൂൾ തകർത്ത്‌ കെഎസ്‌യുക്കാർ ജീവനക്കാരെ മർദിച്ചു

by Web Desk 04 - News Kerala 24
March 16, 2024 : 9:41 pm
in Kerala, News
0
A A
0
വനിതാ പ്രിന്‍സിപ്പലിന്‌ അസഭ്യവർഷം: സ്‌കൂൾ തകർത്ത്‌ കെഎസ്‌യുക്കാർ ജീവനക്കാരെ മർദിച്ചു

ആലപ്പുഴ: വിദ്യാഭ്യാസബന്ദ്‌ എന്ന പേരിൽ കെഎസ്‌യുക്കാർ ആലപ്പുഴയിൽ സ്‌കൂളിൽ അതിക്രമിച്ചുകയറി മാനേജരെയും ജീവനക്കാരനെയും മൃഗീയമായി മർദിച്ച്‌ ഓഫീസ്‌ തല്ലിത്തകർത്തു. വനിതാ പ്രിൻസിപ്പലിനെ അസഭ്യം പറയുകയുംചെയ്‌തു. പൊതുപരീക്ഷ ആരംഭിച്ച മാർച്ച്‌ അഞ്ചിനാണ്‌ കെഎസ്‌യുവിന്റെ ആറംഗ അക്രമിസംഘം നീർക്കുന്നം അൽഹുദ ഇംഗ്ലീഷ്‌ സ്‌കൂളിൽ ആക്രമണം നടത്തിയത്‌.

അക്രമദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്‌ സംഭവം പുറംലോകം അറിഞ്ഞത്‌. അക്രമവുമായി ബന്ധപ്പെട്ട്‌ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി വണ്ടാനം മുപ്പതിൽചിറ മാഹീൻ ജബ്ബാർ (29), നിയോജക മണ്ഡലം വൈസ്‌പ്രസിഡന്റ്‌ തിരുവമ്പാടി മാളികപറമ്പിൽ തൻസിൽ നൗഷാദ് (25), നിയോജക മണ്ഡലം സെക്രട്ടറി ഇരവുകാട് പനപറമ്പിൽ അർജുൻ ഗോപകുമാർ (23) എന്നിവർക്കെതിരെ പൊലീസ്‌ കേസെടുക്കുകയും അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കുകയുംചെയ്‌തു. കോടതി ഇവരെ റിമാൻഡ്‌ ചെയ്‌തു.

പകൽ 10.50ന്‌ സ്‌കൂളിലെത്തിയ സംഘം കുട്ടികളെ പുറത്തിറക്കി വിടണമെന്ന്‌ പ്രിൻസിപ്പൽ ബീനാ സെബാസ്‌റ്റ്യനോട്‌ ആവശ്യപ്പെട്ടു. ഒമ്പതുവരെ ക്ലാസുകളിലെ ചെറിയ കുട്ടികളാണ്‌ സ്‌കൂളിലുള്ളതെന്നും വാർഷികപ്പരീക്ഷ നടക്കുകയാണെന്നും ഈ സമയത്ത്‌ ഇറക്കിവിടാൻ കഴിയില്ലെന്നും അധ്യാപിക പറഞ്ഞെങ്കിലും കെഎസ്‌യു നേതാക്കൾ കൂട്ടാക്കിയില്ല. അസഭ്യവർഷവും ഭീഷണിയും ആരംഭിച്ചതോടെ അധ്യാപിക സ്‌കൂൾ മാനേജർ എ നൗഷാദിനെ വിളിച്ചുവരുത്തി.

അധ്യാപികയെ അസഭ്യം പറയുന്നത്‌ മാനേജർ ചോദ്യംചെയ്‌തതോടെ കെഎസ്‌യു നേതാക്കൾ ആക്രമണം നടത്തുകയായിരുന്നു. അഞ്ചുപേർ ചേർന്ന് മാനേജരെ ചുവരിൽ ചേർത്തുനിർത്തി മർദിച്ചു. മാനേജർ ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞ ആളാണെന്നും മർദിക്കരുതെന്നും പറഞ്ഞ്‌ ജീവനക്കാർ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല.

ട്രോഫികളും ഫയലുകളും കുട്ടികളുടെ ഹാൾടിക്കറ്റും മേശപ്പുറത്തെ ചില്ലും ലാപ്ടോപ്പും തല്ലിത്തകർത്തു. 60,000 രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. മാനേജരെ ജീവനക്കാർ ചേർന്ന്‌ ഓഫീസിന്‌ പുറത്തിറക്കിയെങ്കിലും അവിടെവച്ചും ഇവർ മർദിച്ചു. അന്യായമായി സംഘംചേരുക, അസഭ്യം പറയുക, കൈകൊണ്ട്‌ ആക്രമിക്കുക, സ്വകാര്യസ്വത്തിന്‌ നഷ്‌ടമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്‌ അമ്പലപ്പുഴ പൊലീസ്‌ ഇവർക്കെതിരെ കേസെടുത്തത്‌. മറ്റ്‌ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രൊഫ. സോഫി ജോസ് തരകന്‍ അന്തരിച്ചു

Next Post

തിരുവനന്തപുരത്തെ മൂന്ന് സ്ഥാനാർഥികൾക്കും തന്‍റെ വോട്ടില്ലെന്ന് ശ്രീകുമാരൻ തമ്പി; ശതാഭിഷേക വേളയിൽ ആശംസ നേരാനെത്തിയ സ്ഥാനാർഥികളോടായിരുന്നു പ്രതികരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരത്തെ മൂന്ന് സ്ഥാനാർഥികൾക്കും തന്‍റെ വോട്ടില്ലെന്ന് ശ്രീകുമാരൻ തമ്പി; ശതാഭിഷേക വേളയിൽ ആശംസ നേരാനെത്തിയ സ്ഥാനാർഥികളോടായിരുന്നു പ്രതികരണം

തിരുവനന്തപുരത്തെ മൂന്ന് സ്ഥാനാർഥികൾക്കും തന്‍റെ വോട്ടില്ലെന്ന് ശ്രീകുമാരൻ തമ്പി; ശതാഭിഷേക വേളയിൽ ആശംസ നേരാനെത്തിയ സ്ഥാനാർഥികളോടായിരുന്നു പ്രതികരണം

‘ക്ഷമിക്കണം, മറ്റൊരു വഴിയുമില്ല’; ബി.എസ്.പി വിട്ട് ആർ. എസ് പ്രവീൺ കുമാർ

'ക്ഷമിക്കണം, മറ്റൊരു വഴിയുമില്ല'; ബി.എസ്.പി വിട്ട് ആർ. എസ് പ്രവീൺ കുമാർ

ഷാഫിക്കുവേണ്ടി ഗായകൻ ഷാഫി കൊല്ലം: ‘ ഫാഷിസ്റ്റ് ശക്തികളിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ…’

ഷാഫിക്കുവേണ്ടി ഗായകൻ ഷാഫി കൊല്ലം: ‘ ഫാഷിസ്റ്റ് ശക്തികളിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ...’

വെൽഫെയർ പാർട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദ് ജയിൽമോചിതനായി

വെൽഫെയർ പാർട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദ് ജയിൽമോചിതനായി

എൻ.സി.പിയുമായി നല്ല ബന്ധം -ഇ.പി. ജയരാജൻ

എൻ.സി.പിയുമായി നല്ല ബന്ധം -ഇ.പി. ജയരാജൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021