കോട്ടയം > മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബിരുദ പരീക്ഷകൾ മാറ്റിവച്ചെന്ന വിവരം ഉൾപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ഏപ്രിൽ മൂന്നിന് നടത്താൻ നിശ്ചയിച്ചിട്ടുള്ള ബിരുദ പരീക്ഷകൾക്ക് മാറ്റമില്ല. സർവകലാശാലയുടെ പേരിൽ വ്യാജ രേഖകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പരീക്ഷാ കൺട്രോളർ വ്യക്തമാക്കി.