തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണം റെക്കോർഡ് വിലയിൽ. സ്വർണ്ണവില ഇന്ന് പവന് 80 രൂപ വർദ്ധിച്ചു. വിപണി വില 52600 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. 2500 ഡോളറിലേക്ക് എത്തിയേക്കും എന്നുള്ള പ്രവചനങ്ങളും വരുന്നുണ്ട്. റഷ്യൻ ന്യൂക്ലിയർ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് സ്വർണ്ണവില അന്താരാഷ്ട്ര തലത്തിൽ 2353 ഡോളർ വരെ എത്തി. അതിനെ ചൂവടുപിടിച്ചാണ് വിലവർധനവ് ഉണ്ടായിട്ടുള്ളത്