തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മെയിന്റനൻസ് ഗ്രാന്റ് ആദ്യ ഗഡു അനുവദിച്ചു. 1377 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 847.42 കോടി രൂപ റോഡുകളുടെ അറ്റകുറ്റപണികൾക്കാണ്. മറ്റുള്ള മെയിന്റനൻസ് ആവശ്യങ്ങൾക്കായി 529.64 കോടി രുപയും നീക്കിവച്ചു.
ഗ്രാമ പഞ്ചായത്തുകൾക്ക് 928.27 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 74.82 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 130.19 കോടി, മുൻസിപ്പാലിറ്റികൾക്ക് 184.13 കോടി, കോർപറേഷനുകൾക്ക് 59.45 കോടി എന്നിങ്ങനെയാണ് വിഹിതമുള്ളത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ഏപ്രിലിൽതന്നെ മെയിന്റൻസ് ഗ്രാന്റ് ഗഡു ലഭ്യമാക്കുന്നത് ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപണികൾ അടക്കം വേഗത്തിലാക്കും.