• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അമിത്ഷാ അഴിമതിക്കാരെ അലക്കിവെളുപ്പിക്കുന്ന അലക്കുകല്ല്; ബി.ജെ.പി ഇന്ത്യയിലെ ജനാധിപത്യം അവസാനിപ്പിക്കും, തെരഞ്ഞെടുപ്പുകൾ ഇല്ലാതാകും -മല്ലികാർജുൻ ഖാർഗെ

by Web Desk 04 - News Kerala 24
April 15, 2024 : 4:11 pm
in India, News
Reading Time: 1 min read
0
A A
0
അമിത്ഷാ അഴിമതിക്കാരെ അലക്കിവെളുപ്പിക്കുന്ന അലക്കുകല്ല്; ബി.ജെ.പി ഇന്ത്യയിലെ ജനാധിപത്യം അവസാനിപ്പിക്കും, തെരഞ്ഞെടുപ്പുകൾ ഇല്ലാതാകും -മല്ലികാർജുൻ ഖാർഗെ

നാഗ്പൂർ: ബി.ജെ.പി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ഇന്ത്യയിൽ ഇനിയൊരിക്കലും തെരഞ്ഞെടുപ്പ് നടക്കില്ലെന്നും ജനാധിപത്യ സംവിധാനം അവർ ഇല്ലാതാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

”നമ്മുടെ കൂടെയുണ്ടായിരുന്ന 23 പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി അഴിമതിക്കാരാക്കി. അവരെ ഭീഷണിപ്പെടുത്തി പ്രധാനമന്ത്രി മോദി ബി.ജെ.പിയിൽ ചേർത്തു. ഒരിക്കൽ കള്ളൻമാരെന്നും അഴിമതിക്കാരെന്നും വിളിച്ചവരെ ബി.ജെ.പി അവരുടെ മടിത്തട്ടിലിരുത്തി സംരക്ഷിക്കുകയാണ്. എം.എൽ.എമാരെയും എം.പിമാരെയും നിങ്ങൾ വിലക്കെടുത്തു. എന്തിന് ഞങ്ങളുടെ മുഖ്യമന്ത്രിയെ വരെ…​​’-ഖാർഗെ ആഞ്ഞടിച്ചു.

കേന്ദ്രമന്ത്രി അമിത് ഷാ ഏറ്റവും വലിയ അലക്കുകല്ലാണെന്നും ഖാർഗെ പരിഹസിച്ചു. അഴിമതിക്കാരായ നേതാക്കളെ മോദി ഓരോന്നായി അദ്ദേഹത്തിന് കൊടുക്കുകയാണ്. അമിത് ഷാ അവരെ അലക്കിവെളുപ്പിക്കുന്ന പണി ഏറ്റെടുത്തു. അലക്കു കഴിഞ്ഞു ഗഡ്കരി പുറത്തെടുക്കുന്നു. ബി.ജെ.പിയുടെ അലക്കു കല്ലിൽ വെളുപ്പിക്കപ്പെട്ടാൽ നേതാക്കൾ ശുദ്ധരായി. അവർ പിന്നെ അഴിമതിക്കാരേ അല്ല.-ഖാർഗെ പറഞ്ഞു.

നിങ്ങൾ പുതിയ പാർലമെന്റുണ്ടാക്കി. എന്നാൽ അതിന്റെ ശിലാസ്ഥാപന വേളയിൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ മാറ്റിനിർത്തിയത് എന്തിനായിരുന്നു. ഉദ്ഘാടന ദിവസം ഗോത്രവർഗവിഭാഗക്കാരിയായ രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും അകറ്റിനിർത്തി. അതുപോലെ രാംമന്ദിറിന്റെ ഉദ്ഘാടനത്തിനും രാഷ്ട്രപതിയെ ക്ഷണിച്ചില്ല എന്നും ഖാർഗെ ആരോപിച്ചു.

ജനാധിപത്യം സംരക്ഷിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വളരെ ശ്രദ്ധയോടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ഏഴുഘട്ടങ്ങളായാണ് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19നാണ് ആദ്യഘട്ടം. ജൂൺ നാലിന് വോട്ടെണ്ണും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വര്‍ക്കലയിൽ ഓടയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

Next Post

യു.പിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം; 17 പേർക്ക് പരിക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യു.പിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം; 17 പേർക്ക് പരിക്ക്

യു.പിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം; 17 പേർക്ക് പരിക്ക്

യു.പിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം; 17 പേർക്ക് പരിക്ക്

യു.പിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം; 17 പേർക്ക് പരിക്ക്

വാഹന പരിശോധനക്കിടെ ന്യൂയോർക്കിൽ രണ്ട് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു

വാഹന പരിശോധനക്കിടെ ന്യൂയോർക്കിൽ രണ്ട് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു

കോടികളുമായി തിരിച്ചുവരും; അഞ്ചുമാസം പ്രായമുള്ള കു‍ഞ്ഞിനെ ആയയുടെ അരികിലുപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങി

കോടികളുമായി തിരിച്ചുവരും; അഞ്ചുമാസം പ്രായമുള്ള കു‍ഞ്ഞിനെ ആയയുടെ അരികിലുപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങി

വാഹനങ്ങൾ കൂട്ടിയിടിച്ചതിനെച്ചൊല്ലി വാക്കേറ്റം; ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നു

വാഹനങ്ങൾ കൂട്ടിയിടിച്ചതിനെച്ചൊല്ലി വാക്കേറ്റം; ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021