• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

by Web Desk 06 - News Kerala 24
February 11, 2022 : 9:08 am
in News, World
Reading Time: 1 min read
0
A A
0
കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

വാഷിങ്ടന്‍ : യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനം. ‘ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള്‍ ഇടപാട് നടത്തുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്. ഏതുനിമിഷവും കാര്യങ്ങള്‍ കൈവിട്ടുപോകാം-ബൈഡന്‍ പറഞ്ഞു. വ്യാഴാഴ്ചാണ് യുഎസ് പൗരന്‍മാരോട് എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടാന്‍ ആവശ്യപ്പെട്ടത്. അഫ്ഗാനിസ്ഥാനിലും സമാനമായ സ്ഥിതി വിശേഷമുണ്ടായപ്പോള്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ബൈഡന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനിടെ ബെലാറൂസുമായി ചേര്‍ന്ന് റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയായാണ് ബെലാറൂസ്- റഷ്യന്‍ സംയുക്ത സൈനികാഭ്യാസം. പങ്കെടുക്കുന്ന സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും കൃത്യമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മുപ്പതിനായിരത്തോളം റഷ്യന്‍ സൈനികര്‍ ബെലാറൂസിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

റഷ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ബെലാറൂസ് യുക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. കരിങ്കടലില്‍ യുക്രെയ്‌ന്റെ തെക്കന്‍ തീരത്ത് റഷ്യന്‍ നാവികസേനയും സൈനികാഭ്യാസം നടത്തുന്നുണ്ട്. ഏതുനിമിഷവും യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമുണ്ടാകാമെന്നാണ് യുഎസ് മുന്നറിയിപ്പ് നല്‍കുന്നത്. ഒരുലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചു. അതിനിടെ റഷ്യയിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് നടത്തിയ സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടില്ല. റഷ്യയുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ട്രസ് തയാറായില്ലെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബധിരരും മൂകരുമായ രണ്ടുപേര്‍ നടത്തിയ സംഭാഷണം എന്നാണ് കൂടിക്കാഴ്ചയെ ലവ്‌റോവ് വിശേഷിപ്പിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ റഷ്യ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ലിസ് ട്രസും ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നാറ്റോ സഖ്യരാജ്യങ്ങളുമായി ബോറിസ് ജോണ്‍സണ്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ബ്രസല്‍സിലും പോളണ്ടിലും സന്ദര്‍ശനം നടത്തി. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗിനെയും സന്ദര്‍ശിച്ചു. റഷ്യ, യുക്രെയ്‌നില്‍ അധിനിവേശം നടത്തിയാല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചര്‍ച്ച വേണ്ടാത്ത മാവോലൈന്‍ ; കെ റെയിലിലും ലോകായുക്തയിലും സര്‍ക്കാരിനെ വിമര്‍ശിച്ച് സത്യദീപം

Next Post

കാക്കനാട് ലഹരി മരുന്നു കേസ് ; ക്രൈംബ്രാഞ്ച് കുറ്റപത്രം ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാക്കനാട് ലഹരി മരുന്നു കേസ് ; ക്രൈംബ്രാഞ്ച് കുറ്റപത്രം ഇന്ന്

കാക്കനാട് ലഹരി മരുന്നു കേസ് ; ക്രൈംബ്രാഞ്ച് കുറ്റപത്രം ഇന്ന്

രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം

നഷ്ടത്തില്‍ മുന്നില്‍ ഐടി ഓഹരികള്‍ ; സെന്‍സെക്സ് 636 പോയന്റ് താഴ്ന്നു

യുപി കേരളമാകുന്നത് സ്വാഗതം ചെയ്യുകയാണ് വേണ്ടത് ; യോഗിക്ക് മറുപടിയുമായി യെച്ചൂരി

യുപി കേരളമാകുന്നത് സ്വാഗതം ചെയ്യുകയാണ് വേണ്ടത് ; യോഗിക്ക് മറുപടിയുമായി യെച്ചൂരി

ഒപ്പിടേണ്ടത് ഭരണഘടനാ ചുമതല ; നിയമവിരുദ്ധമായതൊന്നും ലോകായുക്താ ബില്ലിൽ കണ്ടില്ലെന്ന് ഗവർണർ

ഒപ്പിടേണ്ടത് ഭരണഘടനാ ചുമതല ; നിയമവിരുദ്ധമായതൊന്നും ലോകായുക്താ ബില്ലിൽ കണ്ടില്ലെന്ന് ഗവർണർ

ഫോക്കസ് ഏരിയ വിവാദം ; ഫേസ് ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകനെതിരെ ചാര്‍ജ് മെമ്മോ

ഫോക്കസ് ഏരിയ വിവാദം ; ഫേസ് ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകനെതിരെ ചാര്‍ജ് മെമ്മോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021