കോട്ടയം : പോക്‌സോ കേസ് പ്രതിയായ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. മണർകാട് മാലം ചെറുകരയിൽ അനന്ദുവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് അനന്ദുവിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സോഷ്യൽ മീഡിയവഴി പരിചയത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ കഴിഞ്ഞ ഡിസംബറിലാണ് അനന്ദു അറസ്റ്റിലായത്.
മൊബൈൽഫോണിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ യുവാവ് കുട്ടിയുടെ പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിന്മേലാണ് അറസ്റ്റുണ്ടായത്. കേസിൽ റിമാൻഡിലായിരുന്ന യുവാവ് ദിവസങ്ങൾക്കു മുൻപാണ് ജാമ്യത്തിലിറങ്ങിയത്












