• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കെജരിവാളിന് ഷുഗര്‍ ലെവല്‍ 300 കടന്നു ; ഇന്‍സുലിന്‍ നിഷേധിക്കുന്നത് ബിജെപിയുടെ ക്രൂരതയെന്ന് എഎപി

by Web Desk 05 - News Kerala 24
April 21, 2024 : 4:27 pm
in India, News
Reading Time: 1 min read
0
A A
0
കെജരിവാളിന് ഷുഗര്‍ ലെവല്‍ 300 കടന്നു ; ഇന്‍സുലിന്‍ നിഷേധിക്കുന്നത് ബിജെപിയുടെ ക്രൂരതയെന്ന്  എഎപി

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഷുഗര്‍ നില 300 കടന്നുവെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിച്ച് ആം ആദ്മി പാര്‍ട്ടി പ്രതിഷേധിക്കുന്നു. കെജരിവാളിന്റെ ആരോഗ്യ നില വളരെ മോശമാണെന്നും ഉടനടി ഇന്‍സുലിന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എഎപി നേതാവ് അതിഷിയുടെ നേതൃത്വത്തില്‍ തിഹാര്‍ ജയിലിന് മുന്നില്‍ പ്രതിഷേധം നടത്തുന്നത്. ഏപ്രില്‍ 10, 15 തിയതികളില്‍ ഗുളികകള്‍ നല്‍കരുതെന്ന് ഇന്‍സുലിന്‍ തന്നെ ആവശ്യമാണെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എയിംസില്‍ നിന്ന് സീനിയര്‍ ഡയബറ്റോളജിസ്റ്റിനെ ഏര്‍പ്പാടാക്കണമെന്ന് ചൂണ്ടിക്കാട്ടി ജയില്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബനിവാള്‍ ശനിയാഴ്ച എയിംസ് ഡയറക്ടര്‍ക്ക് അയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് എഎപി പ്രതിഷേധ പ്രകടനവുമായി രംഗത്ത് വന്നിരിക്കുന്നത്.

കെജരിവാളിനെ തിഹാര്‍ ജയിലില്‍ സാവധാനം മരണത്തിലേയ്ക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന ആംആദ്മി പാര്‍ട്ടി നേതാവിന്റെ ആരോപണത്തിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ”കഴിഞ്ഞ 20 ദിവസമായി അരവിന്ദ് കെജരിവാള്‍ ജയിലിലാണ്. 30 വര്‍ഷമായി പ്രമേഹ രോഗിയാണ്. ഷുഗര്‍ ലെവല്‍ 300 കടന്നിരിക്കുന്നു. ലോകത്തിലെ ഏതെങ്കിലും ഡോക്ടറോട് ചോദിച്ചാല്‍ ഇന്‍സുലിന്‍ ഇല്ലാതെ 300ന് മുകളിലുള്ള ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയും. എന്നാല്‍, ബിജെപിയുടെ നിര്‍ദേശപ്രകാരം തിഹാര്‍ ഭരണകൂടം ഇന്‍സുലിന്‍ നിഷേധിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് പോലും ഇത്തരമൊരു ക്രൂരത നടന്നിട്ടില്ല. ഷുഗര്‍ ലെവല്‍ 300ന് മുകളിലുള്ള പ്രമേഹരോഗിക്ക് ഇന്‍സുലിന്‍ നിഷേധിക്കുന്ന ബിജെപിയില്‍ നിന്ന് എന്തൊരു ക്രൂരതയാണ് ഇതെന്നും അതിഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബിജെപി തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നല്‍കാന്‍ തയ്യാറായാണ് വന്നത്. ഇത് സ്വീകരിക്കാനും അവര്‍ തയ്യാറല്ല. ഇത് മരണത്തിലേയ്ക്ക് തള്ളിവിടുകയല്ലാതെ മറ്റെന്താണെന്നും അതിഷി എക്‌സില്‍ കുറിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ കെജരിവാള്‍ തിഹാര്‍ ജയിലിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൻഡിഎയിലെ ഏക മുസ്ലിം എംപിയും പാർട്ടി വിട്ടു

Next Post

മരിച്ചയാളുടെ പേരിൽ വീട്ടിൽ വോട്ട് ചെയ്ത് സംഭവം ; മൂന്നുപേർക്ക് സസ്പെൻഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മരിച്ചയാളുടെ പേരിൽ വീട്ടിൽ വോട്ട് ചെയ്ത് സംഭവം ; മൂന്നുപേർക്ക് സസ്പെൻഷൻ

മരിച്ചയാളുടെ പേരിൽ വീട്ടിൽ വോട്ട് ചെയ്ത് സംഭവം ; മൂന്നുപേർക്ക് സസ്പെൻഷൻ

പ്രവാസി വോട്ടര്‍മാര്‍ നാട്ടിലേക്ക്  ; വിമാനം 4.30ന് കരിപ്പൂരിൽ ഇറങ്ങും

പ്രവാസി വോട്ടര്‍മാര്‍ നാട്ടിലേക്ക് ; വിമാനം 4.30ന് കരിപ്പൂരിൽ ഇറങ്ങും

വീട്ടില്‍ വോട്ട് : അപേക്ഷിച്ചവരിൽ ഇതുവരെ വോട്ടുരേഖപ്പെടുത്തിയത്  81 % പേർ

വീട്ടില്‍ വോട്ട് : അപേക്ഷിച്ചവരിൽ ഇതുവരെ വോട്ടുരേഖപ്പെടുത്തിയത് 81 % പേർ

തൃശൂര്‍ പൂരം ; പരാതികള്‍ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി

തൃശൂര്‍ പൂരം ; പരാതികള്‍ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി

കെജ്‌രിവാളിനെ കൊലപ്പെടുത്താനാണ് ശ്രമം നടക്കുന്നത് : സുനിത കെജ്‌രിവാൾ

കെജ്‌രിവാളിനെ കൊലപ്പെടുത്താനാണ് ശ്രമം നടക്കുന്നത് : സുനിത കെജ്‌രിവാൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021