പത്തനംതിട്ട ; മരിച്ചയാളുടെ പേരിൽ മരുമകൾ വീട്ടിൽ വോട്ട് ചെയ്ത് സംഭവത്തിൽ മൂന്നു പേരെ സസ്പെൻഡ് ചെയ്തു.രണ്ട് പോളിംഗ് ഓഫീസർമാർക്കും ബി എൽ ഒ ക്കുമെതിരെയാണ് ജില്ലാ കളക്ടറുടെ നടപടി. വോട്ട് അസാധുവായി കണക്കാക്കുമെന്നും അതിന് ആവശ്യമായ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുമെന്ന് കളക്ടർ പറഞ്ഞു. ബി എൽ ഒ അമ്പിളി ,പോളിംഗ് ഓഫീസർമാരായ ദീപ , കല എസ് തോമസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.