തൃശൂര്‍ : തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം ഇതു വരെ സാധാരണ നിലയിലായില്ല. പാളത്തില്‍ നിന്ന് ട്രെയിന്‍ നീക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ചാലക്കുടിക്കും ഒല്ലൂരു നുമിടയില്‍ ഒറ്റവരിയിലൂടെയാണ് ഇപ്പോള്‍ ഗതാഗതം നടക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ ഇരുവരി ഗതാഗതം പുനസ്ഥാപിക്കും. രാവിലെ ഗുരുവായൂര്‍ -എറണാകുളം, എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-ഷൊര്‍ണൂര്‍ ,തിരുവനന്തപുരം- എറണാകുളം ,ഷൊര്‍ണറൂര്‍ -എറണാകുളം, കോട്ടയം-നിലമ്പൂര്‍ എന്നീ ട്രയിനുകള്‍ റദ്ദാക്കി. ട്രെയിനുകള്‍ റദ്ദാക്കപ്പെട്ട പശ്ചാതലത്തില്‍, കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആപ്പുഴയില്‍ നിന്നും ആറും സര്‍വീസുകള്‍ വീതവും നിലവില്‍ നടത്തിയിട്ടുണ്ട്.
എറണാകുളത്ത് നിന്ന് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് കെഎസ് ആര്‍ടിസി അറിയിച്ചു. അടിയന്തരമായി ബസ് സര്‍വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസി കണ്ട്രോള് റൂമില്‍ ബന്ധപ്പെടാം. 1800 599 4011. പുതുക്കാട് റയില്‍വെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയക്ക് രണ്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാല്‍ വളരെ മെല്ലെയാണ് ട്രെയിന്‍ പോയിരുന്നത്. ബോഗികളില്‍ ചരക്കുണ്ടായിരുന്നില്ല. ഇതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.