തിരുവനന്തപുരം > ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 3,74, 755 പേർ പരീക്ഷയെഴുതിയതിൽ 2, 94, 888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. മുൻവർഷം ഇത് 82.95 ശതമാനം ആയിരുന്നു. 4.26 ശതമാനമാണ് മുൻവർഷത്തേതിൽ നിന്നുമുള്ള വ്യത്യാസം. 39242 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇതിൽ 29,718 പേർ പെൺകുട്ടികളും 9524 പേർ ആൺകുട്ടികളുമാണ്. ഏറ്റവും അധികം പേർ എ പ്ലസ് കരസ്ഥമാക്കിയത് മലപ്പുറത്താണ്– 5659.
എറണാകുളമാണ് വിജയശതമാനം ഏറ്റവും കൂടിയ ജില്ല- 84.12. കുറവ് – വയനാട് 72.13 ശതമാനം. 63 സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ഇതിൽ 7 എണ്ണം സർക്കാർ സ്കൂളുകളും 17 എണ്ണം എയ്ഡഡ് സ്കൂളുകളും 27 എണ്ണം അൺ എയ്ഡഡ് സ്കൂളുകളും 12 എണ്ണം സ്പെഷ്യൽ സ്കൂളുകളുമാണ്. മലപ്പുറമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല- 61,213.
98.54 ആണ് സ്പെഷ്യൽ സ്കൂൾ വിജയശതമാനം. ടെക്നിക്കൽ സ്കൂൾ വിജയശതമാനം- 70. 01. കേരള കലാമണ്ഡലം ആര്‍ട് ഹയര്‍ സെക്കന്ററി സ്കൂള്‍ 100 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 60 കുട്ടികളും വിജയിച്ചു. സ്കോള്‍ കേരള വിജയ ശതമാനം- 40.61. പ്രൈവറ്റ് വിഭാഗം- 17. 77.
105 കുട്ടികൾ മുഴുവൻ മാർക്കും നേടി. സേ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 13. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പിനും മെയ് 14 വരെ അപേക്ഷിക്കാം.
വിഎച്ച്എസ് സി
71. 42 ആണ് വിഎച്ച്എസ് സിയുടെ വിജയശതമാനം. മുൻവർഷത്തേക്കാൻ 6.97 ശതമാനം കുറവ്. 27, 586 കുട്ടികൾ പരീക്ഷയെഴുതിയതിൽ 19, 702 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. വയനാടാണ് ഏറ്റവും കൂടുതൽ വിജയശതമാനം- 85.21. വിജയശതമാനം കുറവ് കാസർകോട്-61.31. 12 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 251 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ പ്രവർത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. പരീക്ഷയിൽ വിജയിച്ച എല്ലാവരെയും മന്ത്രി അനുമോദിച്ചു. നാലുമണി മുതൽ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹയർ സെക്കൻഡറി പരീക്ഷാ ഫലം അറിയാവുന്ന വെബ് സൈറ്റുകൾ
www.prd.kerala.gov.in
www.keralaresults.nic.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in
എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം
www.keralaresults.nic.in
www.vhse.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.examresults.kerala.gov.in
www.results.kerala.nic.in
എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.