പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്ന് തുടങ്ങും. വൈകീട്ട് മൂന്ന് മണിക്ക് മാര്‍ത്തോ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇക്കുറിയും കണ്‍വന്‍ഷന്‍ നടക്കുക. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 1500 പേര്‍ക്ക് മാത്രമാണ് കണ്‍വഷനില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. എട്ട് ദിവസത്തെ കണ്‍വന്‍ഷനില്‍ സെമിനാറുകള്‍, ബൈബിള്‍ ക്ലാസുകള്‍ യുവവേദി യോഗങ്ങള്‍ എന്നിവ നടക്കും. ബുധനാഴ്ചത്തെ സഭ ഐക്യ സമ്മേളനം ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പുറത്തുമുള്ള വിവിധ സഭഅധ്യക്ഷന്‍മാര്‍ 127 മത് കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
ഇനിയുള്ള ഒരാഴ്ചക്കാലം മാരമണ്ണിലെ പമ്പാ തീരത്ത് ആത്മീയ വചനങ്ങള്‍ മുഴങ്ങും. മഹാമാരിക്കാലത്തെ മാരാമണ്‍ കണ്‍വന്‍ഷന്‍ സമാനതകള്‍ ഇല്ലാത്തതാണ്. ആയിരങ്ങള്‍ തിങ്ങി നിരഞ്ഞിരുന്ന മണല്‍പ്പുറത്ത് ഇത്തവണ പ്രതിദിനം പ്രവേശനമുണ്ടാകുക വളരെ കുറച്ച് പേര്‍ക്ക് മാത്രമാകും. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഹരിതചട്ടം പാലിച്ചാകും ഇക്കുറിയും കണ്‍വന്‍ഷന്‍ നടക്കുക. പമ്പാ നദിയും മണല്‍ത്തിട്ടയും മാലിന്യ മുക്തമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പടുത്തിയിട്ടുണ്ട്. മാര്‍ത്തോമ സഭയുടെ സുവിശേഷ സംഘമാണ് കണ്‍വന്‍ഷന്‍ നേതൃത്വം നല്‍കുന്നത്.