• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങൾ, ഇന്ത്യൻ ജനത നാളെ നാലാംഘട്ട വിധികുറിക്കും; അറിഞ്ഞിരിക്കേണ്ട 12 കാര്യങ്ങൾ

by Web Desk 04 - News Kerala 24
May 12, 2024 : 9:17 pm
0
A A
0
10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങൾ, ഇന്ത്യൻ ജനത നാളെ നാലാംഘട്ട വിധികുറിക്കും; അറിഞ്ഞിരിക്കേണ്ട 12 കാര്യങ്ങൾ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പോളിംഗ് നാളെ നടക്കും. നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമായെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാലാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലായി/കേന്ദ്രഭരണപ്രദേശത്തായി 96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണു പോളിങ് നടക്കുന്നത്. ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും നാളെ വോട്ടെടുപ്പു നടക്കും. വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി തെലങ്കാനയിലെ 17 ലോക്‌സഭാമണ്ഡലങ്ങളിലെ ചില നിയമസഭാമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പു സമയം തെരഞ്ഞെടുപ്പു കമ്മീഷൻ വർധിപ്പിച്ചിട്ടുണ്ട്.

നാലാംഘട്ടത്തിൽ കാലാവസ്ഥയുടെ കാര്യത്തിൽ ആശങ്കകളൊന്നുമില്ലെന്നാണു കേന്ദ്ര കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ പ്രവചനം. കാലാവസ്ഥ സാധാരണഗതിയിലാകുമെന്നും താപനില സാധാരണയിലും താഴെയായിരിക്കുമെന്നുമാണ് (± 2 ഡിഗ്രി) പ്രവചനം. പോളിങ് ദിനത്തിൽ ഉഷ്ണതരംഗസാധ്യതയില്ലെന്നും പ്രവചനമുണ്ട്. എന്നിരുന്നാലും സമ്മതിദായകരുടെ സൗകര്യാർഥം കുടിവെള്ളം, ഷാമിയാന, ഫാൻ തുടങ്ങി ചൂടിനെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ പോളിങ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നുഘട്ടം പിന്നിട്ടപ്പോൾ, ഇതുവരെ 20 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ 283 ലോക്‌സഭാമണ്ഡലങ്ങളിൽ സുഗമമായും സമാധാനപരവുമായാണു വോട്ടെടുപ്പു നടന്നത്. ജൂൺ നാലിനാണു വോട്ടെണ്ണൽ.
നാലാംഘട്ടം- വസ്തുതകൾ

1. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ 96 ലോക്‌സഭാമണ്ഡലങ്ങളിൽ (ജനറൽ 64, എസ്‌ടി 12, എസ്‌സി 20) 2024 മെയ് 13നാണു തെരഞ്ഞെടുപ്പ്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ് (വിവിധ ലോക്‌സഭാമണ്ഡലങ്ങളിൽ പോളിങ് സമയത്തിൽ വ്യതാസമുണ്ടാകാം)

2. ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും (ജനറൽ 139, എസ്‌ടി 7, എസ്‌സി 29) ‌ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും (ജനറൽ 11, എസ്‌ടി 14, എസ്‌സി 3) മെയ് 13നു നാലാംഘട്ടത്തിൽ വോട്ടെടുപ്പു നടക്കും.

3. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ തെരഞ്ഞെടുപ്പിൽ 10 സംസ്ഥാനങ്ങള‌ിൽ/ കേന്ദ്രഭരണപ്രദേശങ്ങളിൽ 1717 സ്ഥാനാർഥികൾ മത്സരിക്കും. നാലാംഘട്ടത്തിൽ ഒരു ലോക്‌സഭാമണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ശരാശരി എണ്ണം 18 ആണ്.

4. പോളിങ്-സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി മൂന്നു സംസ്ഥാനങ്ങളിലായി (ആന്ധ്രപ്രദേശ്-2, ഝാർഖണ്ഡ്- 108; ഒഡിഷ -12) നാലാംഘട്ടത്തിൽ 122 വിമാനസർവീസുകൾ നടത്തി.

5. 1.92 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 17.7 കോടി വോട്ടർമാരെ 19 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥർ സ്വാഗതം ചെയ്യും.

6. 8.97 കോടി പുരുഷന്മാരും 8.73 കോടി സ്ത്രീകളും ഉൾപ്പെടെ ആകെ 17.70 കോടി വോട്ടർമാർ.

7. നാലാംഘട്ടത്തിൽ 85 വയസ്സിനു മുകളിൽ പ്രായമുള്ള 12.49 ലക്ഷത്തിലധികം വോട്ടർമാരും ഭിന്നശേഷിക്കാരായ 19.99 ലക്ഷം വോട്ടർമാരും വീട്ടിലിരുന്നു വോട്ടു ചെയ്യാനുള്ള അവസരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓപ്ഷണൽ ഹോം വോട്ടിങ് സൗകര്യത്തിന് ഇതിനകം തന്നെ മികച്ച അഭിനന്ദനവും പ്രതികരണവുമാണു ലഭിക്കുന്നത്.

8. 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിനായുള്ള 364 നിരീക്ഷകർ (126 പൊതു നിരീക്ഷകർ, 70 പൊലീസ് നിരീക്ഷകർ, 168 ചെലവ് നിരീക്ഷകർ) തെരഞ്ഞെടുപ്പിനു ദിവസങ്ങൾക്കുമുമ്പുതന്നെ അവരുടെ മണ്ഡലങ്ങളിൽ എത്തിക്കഴിഞ്ഞു. അതീവ ജാഗ്രത പുലർത്താൻ കമ്മീഷന്റെ കണ്ണും കാതുമായി അവർ പ്രവർത്തിക്കുന്നു. കൂടാതെ, ചില സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്.

9. മൊത്തം 4661 ഫ്ളയിങ് സ്ക്വാഡുകളും 4438 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും 1710 വീഡിയോ നിരീക്ഷണ ടീമുകളും 934 വീഡിയോ വ്യൂവിങ് ടീമുകളും വോട്ടർമാരെ പ്രലോഭിപ്പിക്കുന്ന ഏതുരൂപത്തെയും കർശനമായും വേഗത്തിലും നേരിടാൻ രാപ്പകൽഭേദമെന്യേ നിരീക്ഷണം നടത്തുന്നു.

10. മൊത്തം 1016 അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളും 121 അന്തർദേശീയ അതിർത്തി ചെക്ക് പോസ്റ്റുകളും മദ്യം, മയക്കുമരുന്ന്, പണം, ആനുകൂല്യങ്ങൾ എന്നിവയുടെ അനധികൃത ഒഴുക്കു കർശനമായി നിരീക്ഷിക്കുന്നു. കടൽ, വ്യോമ പാതകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

11. പ്രായമായവരും ഭിന്നശേഷിക്കാരുമുൾപ്പെടെ എല്ലാ വോട്ടർമാർക്കും അനായാസം വോട്ടു രേഖപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ വെള്ളം, ഷെഡ്, ശൗചാലയങ്ങൾ, റാമ്പുകൾ, സന്നദ്ധപ്രവർത്തകർ, വീൽചെയറുകൾ, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

12. രജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാർക്കും വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്. ഈ സ്ലിപ്പുകൾ സുഗമമാക്കൽ നടപടിയായും വോട്ടുചെയ്യാനുള്ള കമ്മീഷന്റെ ക്ഷണമായും വർത്തിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വിമാനം അറബിക്കടലിന്റെ മുകളിൽ, ഇപ്പം ചാടുമെന്ന് മലയാളി’; പരിഭ്രാന്തിയുടെ നിമിഷങ്ങൾ, ലാൻഡ് ചെയ്തയുടൻ അറസ്റ്റ്

Next Post

സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം: നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം: നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം: നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

കാസർകോട് ഭാര്യയ്ക്കും മകനും നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

കാസർകോട് ഭാര്യയ്ക്കും മകനും നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

പാലക്കാട് ഡിവിഷൻ നിലനിർത്തണം: മന്ത്രി വി അബ്ദുറഹിമാൻ

പാലക്കാട് ഡിവിഷൻ നിലനിർത്തണം: മന്ത്രി വി അബ്ദുറഹിമാൻ

ടി.വി സീരിയലിൽ ഹെൽമറ്റില്ലാ യാത്ര; നടിക്ക് 500 രൂപ പിഴയിട്ട് പൊലീസ്

ടി.വി സീരിയലിൽ ഹെൽമറ്റില്ലാ യാത്ര; നടിക്ക് 500 രൂപ പിഴയിട്ട് പൊലീസ്

തിരുവല്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവല്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In