• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവല്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

by Web Desk 04 - News Kerala 24
May 12, 2024 : 10:19 pm
in Kerala, News
Reading Time: 1 min read
0
A A
0
തിരുവല്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവല്ല > സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതീവ സുരക്ഷിതമായാണ് താറാവുകളെ ഈ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. ദേശാടന പക്ഷികളിൽ നിന്നാവാം രോഗം പടർന്നതെന്നാണ് അധികൃതരുടെ നിഗമനം. ചെറിയ താറാവുകൾ കൂട്ടത്തോടെ ചാവുന്നത് കണ്ടതോടെയാണ് മഞ്ഞാടിയിലെ പക്ഷി ഗവേഷണത്തിൽ പരിശോധനയ്‌ക്കെത്തിച്ചത്. ഇവിടെ നിന്നാണ് സാംപിൾ ഭോപ്പാലിലെ ജന്തുരോഗ നിർണയ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്.

ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തിങ്കളാഴ്ച കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കും. 2500 വലിയ താറാവുകളും 1500 ചെറിയ താറാവുകളും കേന്ദ്രത്തിലുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കും. പ്രാഥമിക പ്രതിരോധ നടപടികൾ ആരംഭിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ താറാവ് കൃഷി നടക്കുന്ന ഇടങ്ങളിൽ ഒന്നാണ് അപ്പർകുട്ടനാട്.

പഞ്ചായത്ത് ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നിരണത്തെ താറാവ് കർഷകർ. കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിരവധി താറാവ് കർഷകരുണ്ട്. പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ടി വരുമെന്നതാണ് കർഷകർ ആശങ്കപ്പെടുന്നത്‌. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള വീടുകളിലെ കോഴി, താറാവ് കർഷകരുടെ പേര് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വാർഡ് അംഗം ബിനീഷ് കുമാറിന്റെ നേതൃത്വത്തിൽ വാർഡ് തല സമിതി വിളിച്ചുകൂട്ടി വാർഡിൽ മുൻകരുതലുകൾ സ്വീകരിച്ചു. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. എച്ച് അഞ്ച് – എൻ എട്ട് എന്ന വൈറസ് ആണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് മനുഷ്യരിലേക്കും പകരാൻ സാധ്യത ഉള്ളതിനാലാണ് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ ദയാവധം നടത്തുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടി.വി സീരിയലിൽ ഹെൽമറ്റില്ലാ യാത്ര; നടിക്ക് 500 രൂപ പിഴയിട്ട് പൊലീസ്

Next Post

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: അന്വേഷണം വഴിമുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മേയര്‍-ഡ്രൈവര്‍ തര്‍ക്കം: അന്വേഷണം വഴിമുട്ടി

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: അന്വേഷണം വഴിമുട്ടി

തലസ്ഥാനത്തെ കനത്ത മഴ; 23 വീടുകള്‍ക്കു ഭാഗിക നാശനഷ്ടം, 43.57 ലക്ഷത്തിന്റെ കൃഷിനാശം

രാത്രി മഴ നാല് ജില്ലകളില്‍; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

വിരലിൽ പൂർണമായും മായാത്ത നിലയിൽ മഷിയുമായി വോട്ടുചെയ്യാനെത്തി യുവതി, ഇരട്ട വോട്ട് പിടികൂടി

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 96 മണ്ഡലങ്ങൾ

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചേർത്തലയിൽ പരിശോധന, കയ്യോടെ ജോൺ ജോസ് പിടിയിൽ, കണ്ടെടുത്തത് 20 ലിറ്റർ ചാരായം

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചേർത്തലയിൽ പരിശോധന, കയ്യോടെ ജോൺ ജോസ് പിടിയിൽ, കണ്ടെടുത്തത് 20 ലിറ്റർ ചാരായം

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

എരുമേലിയില്‍ നേര്‍ച്ചപ്പെട്ടി മോഷണം; രണ്ട് പേര്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021