• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇളവുകൾ വെട്ടിക്കുറച്ച് റെയിൽവേ ; മുതിർന്ന പൗരൻമാരടക്കം ഇനി ഫുൾ ചാർജ് കൊടുക്കണം

by Web Desk 01 - News Kerala 24
December 10, 2021 : 5:27 pm
in India, News
Reading Time: 1 min read
0
A A
0
ഇളവുകൾ വെട്ടിക്കുറച്ച് റെയിൽവേ ; മുതിർന്ന പൗരൻമാരടക്കം ഇനി ഫുൾ ചാർജ് കൊടുക്കണം

ദില്ലി: മുതിർന്ന പൗരന്മാർക്ക് ഉൾപ്പടെയുള്ള യാത്രാ നിരക്കിളവുകൾ തിരികെ കൊണ്ട് വരില്ലെന്ന് റെയിൽവേ. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച സർവ്വീസുകൾ സാധാരണനിലയിൽ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകൾ തിരികെ കൊണ്ടുവരില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഇതോടെ വിവിധ വിഭാ​ഗങ്ങളിൽ ഉൾപ്പെട്ട നിരവധിയാളുകൾക്ക് റെയിൽവേ യാത്രനിരക്കിൽ കിട്ടിക്കൊണ്ടിരുന്ന ഇളവുകൾ ഇല്ലാതാവും.

കൊവിഡ് വ്യാപനത്തെ തുട‍ർന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ഭിന്നശേഷിക്കാർ, രോഗികൾ ഉൾപ്പടെ തെരഞ്ഞെടുത്ത നാല് വിഭാഗങ്ങളൊഴികെ മറ്റെല്ലാവർക്കുമുള്ള ഇളവുകളും റെയിൽവേ നിർത്തിവെച്ചിരുന്നു. കൊവിഡിന് മുമ്പ് 53 വിഭാഗങ്ങളിലാണു ഇളവ് അനുവദിച്ചിരുന്നത്. മുതിർന്ന പൗരന്മാർ, പോലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്കാരം നേടിയ അധ്യാപകർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പ്രദർശനമേളകൾക്ക് പോകുന്ന കർഷകർ / കലാപ്രവർത്തകർ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്ക് യാത്രാനിരക്കിൽ 50 മുതൽ 75 ശതമാനം വരെ ഇളവ് നൽകിയിരുന്നു.

നാല് വിഭാ​​ഗത്തിൽപ്പെട്ട വികലാം​ഗ‍ർ, പതിനൊന്ന് വിഭാ​ഗം വിദ്യാ‍ർത്ഥികൾ എന്നിവ‍ർക്ക് തുടർന്നും യാത്രാ ഇളവുകൾ ലഭ്യമാവും. എന്നാൽ മുതിർന്ന പൗരൻമാ‍ർ അടക്കമുള്ളവ‍ർക്ക് ലഭിച്ചു പോന്നിരുന്ന യാത്രാ ഇളവുകൾ ഇനി ലഭിക്കില്ല. മറ്റെല്ലാ വിഭാഗത്തിലുള്ളവരുടേയും ടിക്കറ്റ് ഇളവുകൾ പിൻവലിച്ചതായി റെയിൽവേ മന്ത്രി രേഖാമൂലം ലോക്സഭയെ അറിയിച്ചു. യാത്രാഇളവുകൾ പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നും റെയിൽവേയ്ക്ക് മുന്നിൽ അപേക്ഷകളെത്തിയെന്നും എന്നാൽ നിലവിലെ സാമ്പത്തികസ്ഥിതിയിൽ കൂടുതൽ ഇളവുകൾ നൽകുക പ്രായോ​ഗികല്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം സ്പെഷ്യൽ ട്രെയിനുകളായിട്ടാണ് റെയിൽവേ സ‍ർവ്വീസുകൾ നടത്തിയികുന്നു. തീവണ്ടി സ‍ർവ്വീസുകൾ സാധാരണ നിലയിലാവുന്നതോടെ വിവിധ വിഭാ​ഗങ്ങൾക്കുള്ള യാത്രഇളവുകളും പുനസ്ഥാപിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മുതിർന്ന പൗരൻമാ‍ർക്ക് അടക്കം നൽകി വന്നിരുന്ന യാത്രാഇളവുകൾ ഇനിയുണ്ടാവില്ലെന്നാണ് റെയിൽവേ മന്ത്രി തന്നെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2020 മാർച്ചിന് മുമ്പ് മുതിർന്ന പൗരൻമാരുടെ കാര്യത്തിൽ എല്ലാ ക്ലാസുകളിലും റെയിൽവേ യാത്ര ചെയ്യുന്നതിനായി സ്ത്രീ യാത്രക്കാർക്ക് 50% ഉം പുരുഷ യാത്രക്കാർക്ക് 40%ഉം കിഴിവ് നൽകിയിരുന്നു. ഈ ഇളവ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി സ്ത്രീകൾക്ക് 58 ഉം പുരുഷന്മാർക്ക് 60 ഉം ആയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ 62 ശതമാനം വർധന രേഖപ്പെടുത്തിയതായി ഖത്തർ ടൂറിസം

Next Post

ഹജ്ജ് : കണ്ണൂര്‍ വിമാനത്താവളത്തിനും അനുമതി നൽകണമെന്ന് പാർലമെന്‍റിൽ കെ. സുധാകരന്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കെ -റെയിൽ : കേന്ദ്ര സർക്കാർ വിട്ടു നിൽക്കണം  –  കെ. സുധാകരൻ

ഹജ്ജ് : കണ്ണൂര്‍ വിമാനത്താവളത്തിനും അനുമതി നൽകണമെന്ന് പാർലമെന്‍റിൽ കെ. സുധാകരന്‍

സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്ത്രീകൾക്ക് നേരെ നഗ്നതാപ്രദർശനം ; യുവാവ് അറസ്റ്റിൽ

സ്ത്രീകൾക്ക് നേരെ നഗ്നതാപ്രദർശനം ; യുവാവ് അറസ്റ്റിൽ

ചെങ്കൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർ മരിച്ചു

ചെങ്കൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർ മരിച്ചു

ജയലളിതയുടെ  ‘വേദനിലയം’  വസതി  ദീപ , ദീപക് എന്നിവർക്ക് കൈമാറി

ജയലളിതയുടെ 'വേദനിലയം' വസതി ദീപ , ദീപക് എന്നിവർക്ക് കൈമാറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021