ഓസ്‌ട്രേലിയ : ഓസ്‌ട്രേലിയയിൽ മനുഷ്യനിൽ എച്ച് 5 എൻ 1 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇന്ത്യയിൽ നിന്ന് മാർച്ചിൽ തിരിച്ചെത്തി. അവിടെ വച്ച് കുട്ടിയ്ക്ക് ഫ്ലൂ വൈറസ് ബാധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഓസ്‌ട്രേലിയയിലെ എച്ച് 5 എൻ 1 ഏവിയൻ ഇൻഫ്ലുവൻസയുടെ ആദ്യത്തെ മനുഷ്യ കേസാണിത്. വിക്ടോറിയ നഗരത്തിലാണ് ഏവിയൻ ഇൻഫ്ലുവൻസ A (H5N1) അണുബാധ സ്ഥിരീകരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ഏവിയൻ ഇൻഫ്ലുവൻസയുടെ കൂടുതൽ കേസുകളൊന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും വിക്ടോറിയ ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കുറാവണെന്നും പ്രസ്താവനയിൽ പറയുന്നു.
പക്ഷികളിലും മൃഗങ്ങളിലും നിലവിൽ ആഗോളതലത്തിൽ ഏവിയൻ ഇൻഫ്ലുവൻസ പടരുന്നുണ്ട്. ഏവിയൻ ഇൻഫ്ലുവൻസ സാധാരണയായി ആളുകളെ ബാധിക്കാറില്ല. എന്നാൽ അപൂർവ സന്ദർഭങ്ങളിൽ മനുഷ്യരിൽ അണുബാധ ഉണ്ടാകാം.വിക്ടോറിയയിൽ ഈയിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസ് വിദേശത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് മാർച്ചിൽ തിരിച്ചെത്തിയ കുട്ടിയിലാണെന്നും അധികൃതർ പറഞ്ഞു. വിക്ടോറിയ ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മനുഷ്യനിലും പക്ഷിപ്പനി സ്ഥിരീകരിച്ച വിവരം ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്.
‘ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂർവമാണ്. ആഗോളതലത്തിൽ വളരെ കുറച്ച് മനുഷ്യർക്ക് എച്ച് 5 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇത് നിരവധി കേസുകളിൽ മരണത്തിന് കാരണമാകുന്നു. ഇത് ഓസ്‌ട്രേലിയയിൽ ഉയർന്ന രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസയുടെ ആദ്യത്തെ സ്ഥിരീകരിച്ച മനുഷ്യ കേസാണ്…’ – ആരോഗ്യ വകുപ്പ് അറിയിച്ചു.