• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

10-ാം ക്ലാസിൽ 99.5% മാർക്ക്, എഴുത്തും വായനയും അറിയില്ല; പ്യൂണിന്റെ വിദ്യാഭ്യാസ യോ​ഗ്യത പരിശോധിക്കണമെന്ന് കോടതി

by Web Desk 04 - News Kerala 24
May 23, 2024 : 11:49 am
in India, News
Reading Time: 1 min read
0
A A
0
10-ാം ക്ലാസിൽ 99.5% മാർക്ക്, എഴുത്തും വായനയും അറിയില്ല; പ്യൂണിന്റെ വിദ്യാഭ്യാസ യോ​ഗ്യത പരിശോധിക്കണമെന്ന് കോടതി

ബെം​ഗളൂരു: പ്യൂണിൻ്റെ അക്കാദമിക് രേഖകൾ പരിശോധിക്കാൻ ഉത്തരവിട്ട് കോടതി. കർണാടകയിലെ കൊപ്പലിലെ കോടതിയാണ് ജീവനക്കാരന്റെ അക്കാദമിക് രേഖകൾ പരിശോധിക്കാനാവശ്യപ്പെട്ടത്. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വ്യക്തിയായിരുന്നിട്ടും ജീവനക്കാരന് എഴുതുവാനോ വായിക്കാനോ അറിയാത്തതിൻ്റെ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ ഇടപെടൽ. 23 കാരനായ പ്രഭു ലക്ഷ്മികാന്ത് ലോകരെയാണ് പത്താം ക്ലാസ് പരീക്ഷയിൽ 99.5 ശതമാനം മാർക്ക് നേടി കോടതിയിൽ പ്യൂണായി ജോലിയ്ക്ക് കയറിയത്.

റായ്ച്ചൂർ ജില്ലയിലെ സിന്ധനൂരിൽ താമസിക്കുന്ന ലോകരെ ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച ശേഷം കൊപ്പൽ കോടതിയിൽ ശുചീകരണ തൊഴിലാളിയായി ജോലിയിൽ പ്രവേശിച്ചിരുന്നു. 2024 ഏപ്രിൽ 22ന് പത്താം ക്ലാസ് മാർക്കിൻ്റെ അടിസ്ഥാനത്തിൽ പ്യൂൺ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിലേക്കുള്ള മെറിറ്റ് ലിസ്റ്റിൽ എത്തുകയും കൊപ്പൽ കോടതിയിൽ ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു. എന്നാൽ കോടതിയിൽ വായനയും എഴുത്തും അറിയാത്തതിനാൽ അക്കാദമിക് നേട്ടങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു.

സംശയം തോന്നിയതോടെ പ്രഭുവിൻ്റെ അക്കാദമിക് റെക്കോർഡ് അന്വേഷിക്കാൻ ജഡ്ജി പൊലീസിൽ പരാതി നൽകി. ഏഴാം ക്ലാസിന് ശേഷം നേരിട്ട് പത്താം ക്ലാസ് പരീക്ഷയെഴുതിയ ഇയാൾ 625-ൽ 623 മാർക്ക് നേടിയാണ് വിജയിച്ചത്. എന്നാൽ ഉന്നത മാർക്ക് വാങ്ങി വിജയിച്ചെങ്കിലും കന്നഡ, ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ വായിക്കാനോ എഴുതാനോ അറിയുമായിരുന്നില്ല. ഇത് വിദ്യാഭ്യാസത്തിൻ്റെ നിയമസാധുതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉണ്ടാക്കിയെന്ന് എഫ്ഐആറിൽ പറയുന്നു.

വ്യാജ അക്കാദമിക് നേട്ടങ്ങൾ അർഹതയുള്ള വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് നിരീക്ഷിച്ച ജഡ്ജി സമാനമായ മാർഗങ്ങളിലൂടെ മറ്റാരെങ്കിലും സർക്കാർ ജോലി നേടിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പ്രഭുവിൻ്റെ കൈയക്ഷരം പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുമായി താരതമ്യം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതേസമയം, സംസ്ഥാനത്തെ ബാഗൽകോട്ട് ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ 2017-18ൽ പത്താം ക്ലാസ് പരീക്ഷ എഴുതിയെന്നും ദില്ലി വിദ്യാഭ്യാസ ബോർഡാണ് പരീക്ഷകൾ നടത്തിയതെന്നും ലോകർ പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉത്ര കേസ് അന്വേഷണം പുസ്തകമാക്കി മുൻ ഉത്തരാഖണ്ഡ് ഡിജിപിയും മകനും

Next Post

ഗുഡ്‌വില്‍ അംബാസഡറായി അഡ്വ. കെ. ജി. അനില്‍കുമാര്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുഡ്‌വില്‍ അംബാസഡറായി അഡ്വ. കെ. ജി. അനില്‍കുമാര്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഗുഡ്‌വില്‍ അംബാസഡറായി അഡ്വ. കെ. ജി. അനില്‍കുമാര്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

മദ്യപിക്കാനുള്ള പ്രായപരിധി കുറച്ചു ; പ്രായം 25ല്‍ നിന്നും 21 ആയി കുറച്ച് ഹരിയാന സര്‍ക്കാര്‍

ഐടി പാർക്കുകളിൽ മദ്യം ഈ വർഷം തന്നെ, സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കേച്ചേരിയിൽ കെഎസ്ആർടിസി ബസിന് പിറകിൽ സ്വകാര്യ ബസിടിച്ച് അപകടം; 15 പേർക്ക് പരിക്ക്, ​ഗതാ​ഗതം സ്തംഭിച്ചു

കേച്ചേരിയിൽ കെഎസ്ആർടിസി ബസിന് പിറകിൽ സ്വകാര്യ ബസിടിച്ച് അപകടം; 15 പേർക്ക് പരിക്ക്, ​ഗതാ​ഗതം സ്തംഭിച്ചു

സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021