തിരുവനന്തപുരം: ഭാരതീയ വ്യോമസേനയിൽ അഗ്നിവീറായി ചേരുന്നതിനുള്ള സെലക്ഷൻ ടെസ്റ്റിന് (ഇന്ത്യൻ/നേപ്പാളി) അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ രജിസ്‌ട്രേഷൻ 2024 ജൂലൈ 08ന് രാവിലെ 11 മണിക്ക് ആരംഭിച്ച് 2024 ജൂലൈ 28ന് രാത്രി 11 മണിക്ക് അവസാനിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. കേരളം, മാഹി (പുതുച്ചേരി), ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ എയർഫോഴ്സിലേക്ക് അഗ്നിപഥ് സ്കീമിന് കീഴിൽ (02/2025) അഗ്നിവീർ (വായു) ഇൻടേക്ക് ആയി റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതല ഇന്ത്യൻ എയർഫോഴ്സിന്റെ 14 എയർമെൻ സെലക്ഷൻ സെന്ററിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ കമ്മീഷൻഡ് ഓഫീസർമാർ, പൈലറ്റുമാർ, നാവിഗേറ്റർമാർ എന്നിവരെ തിരഞ്ഞെടുക്കാനുള്ളതല്ല ഈ സെലക്ഷൻ ടെസ്റ്റ്.
03 ജൂലൈ 2004നും 03 ജനുവരി 2008നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് ദിവസവും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹതയുണ്ട്. സെലക്ഷൻ നടപടിക്രമത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയിച്ചാൽ, എൻറോൾമെന്റ് തീയതിയിലെ ഉയർന്ന പ്രായപരിധി 21 വയസ്സായിരിക്കും. വിശദമായ വിജ്ഞാപനം https://Agnipathvayu.cdac.in, https://careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.
വിദ്യാഭ്യാസ യോഗ്യത. (എ) സയൻസ് വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയുമായി ഇന്റർമീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും വിജയിച്ചിരിക്കണം. അല്ലെങ്കിൽ സർക്കാർ അംഗീകൃത പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഏതെങ്കിലും സ്ട്രീമിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സ് 50% മാർക്കോടെയും ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷിൽ 50% മാർക്കോടെയും (അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ, ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ) വിജയിച്ചിരിക്കണം. അല്ലെങ്കിൽ COBSE-ൽ ലിസ്റ്റുചെയ്തിട്ടുള്ള സംസ്ഥാന വിദ്യാഭ്യാസ ബോർഡ്/കൗൺസിലുകളിൽ നിന്നുള്ള നോൺ-വൊക്കേഷണൽ വിഷയങ്ങളുള്ള ദ്വിവത്സര വൊക്കേഷണൽ കോഴ്‌സിൽ 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും (അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ, വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ല എങ്കിൽ) പാസ്സായിരിക്കണം.
(ബി) സയൻസ് വിഷയങ്ങൾ ഒഴികെ. COBSE അംഗമായി ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന കേന്ദ്ര/സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ അംഗീകരിച്ച ഏതെങ്കിലും സ്ട്രീം/വിഷയങ്ങളിൽ ഇൻ്റർമീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷ പാസായിറിക്കണം, മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും.
അഥവാ
COBSE അംഗമായി ലിസ്റ്റ് ചെയ്തിട്ടുള്ള വിദ്യാഭ്യാസ ബോർഡുകളിൽ നിന്നുള്ള രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്‌സിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും (അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ, വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ) പാസായിരിക്കണം.
(സി) സയൻസ് വിഷയങ്ങളുടെ പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സയൻസ് വിഷയങ്ങൾ ഒഴികെയുള്ള മറ്റ് പരീക്ഷകൾക്കും അർഹതയുണ്ട്, കൂടാതെ ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഒരേ സൈറ്റിൽ സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷ എഴുതാനുള്ള ഓപ്ഷൻ നൽകും.
പുരുഷ ഉദ്യോഗാർത്ഥികൾക്കുള്ള ഫിസിക്കൽ കണ്ടീഷനിംഗ് – 1.6 കിലോമീറ്റർ ഓട്ടം 07 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ്-അപ്പുകൾ, 10 സിറ്റ്-അപ്പുകൾ, 20 സ്ക്വാറ്റുകൾ.
സ്ത്രീ ഉദ്യോഗാർത്ഥികൾക്കുള്ള ഫിസിക്കൽ കണ്ടീഷനിംഗ് – 1.6 കിലോമീറ്റർ ഓട്ടം 08 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളിൽ 10 സിറ്റ്-അപ്പുകളും 15 സ്ക്വാറ്റുകളും.