• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം, വനിതകൾക്കും അപേക്ഷിക്കാം; രജിസ്‌ട്രേഷൻ അടുത്തമാസം ആരംഭിക്കും

by Web Desk 04 - News Kerala 24
June 13, 2024 : 8:09 pm
in News, World
Reading Time: 1 min read
0
A A
0
വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം, വനിതകൾക്കും അപേക്ഷിക്കാം; രജിസ്‌ട്രേഷൻ അടുത്തമാസം ആരംഭിക്കും

തിരുവനന്തപുരം: ഭാരതീയ വ്യോമസേനയിൽ അഗ്നിവീറായി ചേരുന്നതിനുള്ള സെലക്ഷൻ ടെസ്റ്റിന് (ഇന്ത്യൻ/നേപ്പാളി) അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ രജിസ്‌ട്രേഷൻ 2024 ജൂലൈ 08ന് രാവിലെ 11 മണിക്ക് ആരംഭിച്ച് 2024 ജൂലൈ 28ന് രാത്രി 11 മണിക്ക് അവസാനിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. കേരളം, മാഹി (പുതുച്ചേരി), ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ എയർഫോഴ്സിലേക്ക് അഗ്നിപഥ് സ്കീമിന് കീഴിൽ (02/2025) അഗ്നിവീർ (വായു) ഇൻടേക്ക് ആയി റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതല ഇന്ത്യൻ എയർഫോഴ്സിന്റെ 14 എയർമെൻ സെലക്ഷൻ സെന്ററിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ കമ്മീഷൻഡ് ഓഫീസർമാർ, പൈലറ്റുമാർ, നാവിഗേറ്റർമാർ എന്നിവരെ തിരഞ്ഞെടുക്കാനുള്ളതല്ല ഈ സെലക്ഷൻ ടെസ്റ്റ്.

03 ജൂലൈ 2004നും 03 ജനുവരി 2008നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് ദിവസവും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹതയുണ്ട്. സെലക്ഷൻ നടപടിക്രമത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയിച്ചാൽ, എൻറോൾമെന്റ് തീയതിയിലെ ഉയർന്ന പ്രായപരിധി 21 വയസ്സായിരിക്കും. വിശദമായ വിജ്ഞാപനം https://Agnipathvayu.cdac.in, https://careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

വിദ്യാഭ്യാസ യോഗ്യത. (എ) സയൻസ് വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയുമായി ഇന്റർമീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും വിജയിച്ചിരിക്കണം. അല്ലെങ്കിൽ സർക്കാർ അംഗീകൃത പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഏതെങ്കിലും സ്ട്രീമിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സ് 50% മാർക്കോടെയും ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷിൽ 50% മാർക്കോടെയും (അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ, ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ) വിജയിച്ചിരിക്കണം. അല്ലെങ്കിൽ COBSE-ൽ ലിസ്റ്റുചെയ്തിട്ടുള്ള സംസ്ഥാന വിദ്യാഭ്യാസ ബോർഡ്/കൗൺസിലുകളിൽ നിന്നുള്ള നോൺ-വൊക്കേഷണൽ വിഷയങ്ങളുള്ള ദ്വിവത്സര വൊക്കേഷണൽ കോഴ്‌സിൽ 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും (അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ, വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ല എങ്കിൽ) പാസ്സായിരിക്കണം.

(ബി) സയൻസ് വിഷയങ്ങൾ ഒഴികെ. COBSE അംഗമായി ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന കേന്ദ്ര/സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ അംഗീകരിച്ച ഏതെങ്കിലും സ്ട്രീം/വിഷയങ്ങളിൽ ഇൻ്റർമീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷ പാസായിറിക്കണം, മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും.
അഥവാ
COBSE അംഗമായി ലിസ്റ്റ് ചെയ്തിട്ടുള്ള വിദ്യാഭ്യാസ ബോർഡുകളിൽ നിന്നുള്ള രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്‌സിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും (അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ, വൊക്കേഷണൽ കോഴ്‌സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ) പാസായിരിക്കണം.

(സി) സയൻസ് വിഷയങ്ങളുടെ പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സയൻസ് വിഷയങ്ങൾ ഒഴികെയുള്ള മറ്റ് പരീക്ഷകൾക്കും അർഹതയുണ്ട്, കൂടാതെ ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഒരേ സൈറ്റിൽ സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷ എഴുതാനുള്ള ഓപ്ഷൻ നൽകും.

പുരുഷ ഉദ്യോഗാർത്ഥികൾക്കുള്ള ഫിസിക്കൽ കണ്ടീഷനിംഗ് – 1.6 കിലോമീറ്റർ ഓട്ടം 07 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ്-അപ്പുകൾ, 10 സിറ്റ്-അപ്പുകൾ, 20 സ്ക്വാറ്റുകൾ.

സ്ത്രീ ഉദ്യോഗാർത്ഥികൾക്കുള്ള ഫിസിക്കൽ കണ്ടീഷനിംഗ് – 1.6 കിലോമീറ്റർ ഓട്ടം 08 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളിൽ 10 സിറ്റ്-അപ്പുകളും 15 സ്ക്വാറ്റുകളും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചേകന്നൂർ കേസിൽ പ്രതി ചേർക്കാൻ ജസ്റ്റിസ് കെമാൽപാഷ അനാവശ്യ ധൃതി കാണിച്ചെന്ന് കാന്തപുരം; മറുപടിയുമായി കെമാൽപാഷ

Next Post

‘ഗണേഷ്‍കുമാർ മന്ത്രിസ്ഥാനം ഒഴിയും മുമ്പ് ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കും’; വെല്ലുവിളിയുമായി യുവജന നേതാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഗണേഷ്‍കുമാർ മന്ത്രിസ്ഥാനം ഒഴിയും മുമ്പ് ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കും’; വെല്ലുവിളിയുമായി യുവജന നേതാവ്

'ഗണേഷ്‍കുമാർ മന്ത്രിസ്ഥാനം ഒഴിയും മുമ്പ് ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കും'; വെല്ലുവിളിയുമായി യുവജന നേതാവ്

ഭർതൃമാതാവിനെ അരിവാളുകൊണ്ട് വെട്ടിയത് 95 തവണ, ക്രൂര കൊലപാതകം; 24 കാരിയായ മരുമകൾക്ക് തൂക്കുകയർ

ഭർതൃമാതാവിനെ അരിവാളുകൊണ്ട് വെട്ടിയത് 95 തവണ, ക്രൂര കൊലപാതകം; 24 കാരിയായ മരുമകൾക്ക് തൂക്കുകയർ

‘2 മലയാളികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, മൃതദേഹം എത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു’; മന്ത്രി വീണ ജോർജ്

'2 മലയാളികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, മൃതദേഹം എത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു'; മന്ത്രി വീണ ജോർജ്

ആധാർ പുതുക്കിയിയല്ലേ? ടെൻഷൻ വേണ്ട, സമയപരിധി നീട്ടി യുഐഡിഎഐ

ആധാർ പുതുക്കിയിയല്ലേ? ടെൻഷൻ വേണ്ട, സമയപരിധി നീട്ടി യുഐഡിഎഐ

ജി7 ഉച്ചക്കോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും

ജി7 ഉച്ചക്കോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021