തിരുവനന്തപുരം: തലകുത്തി നിന്നാലും ബി.ജെ.പിക്ക് പാലക്കാട് കിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പാലക്കാടിനെ കുറിച്ച് മിഥ്യാധാരണകൾ ചില മാധ്യമങ്ങൾ വച്ചുപുലർത്തുന്നുണ്ട്. ഏത് സ്ഥാനാർഥി മൽസരിച്ചാലും പാലക്കാട് യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് നഗരസഭയിൽ മാത്രമാണ് ബി.ജെ.പിക്ക് മുൻതൂക്കമുള്ളത്. നഗരസഭയിൽ കിട്ടുന്ന ചെറിയ ലീഡ് ആണ് ബി.ജെ.പിയെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നത്. ഇടതുപക്ഷം മനസ് വെച്ചാൽ രണ്ടാം സ്ഥാനത്തെത്താൻ സാധിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു.
തൃശ്ശൂർ തെരഞ്ഞെടുപ്പിൽ തുടക്കം മുതൽ ഒടുക്കം വരെ സി.പി.എം-ബി.ജെ.പി അന്തർധാരയായിരുന്നു. അതുകൊണ്ടാണ് ബി.ജെ.പിക്ക് കേരളത്തിൽ നിന്ന് എം.പിയുണ്ടായത്. ഒരു കമീഷണർ വിചാരിച്ചാൽ പൂരം കലക്കാൻ സാധിക്കില്ല. പൂരം കലക്കാൻ സർക്കാർ കൂട്ടുനിന്നു.
മന്ത്രി രാജന് മൂകസാക്ഷിയായി നിൽകേണ്ടി വന്നു. അന്നുതന്നെ തിരക്കഥ പൂർത്തിയായി. 56,000 വോട്ടർമാരെ പുതിയതായി ചേർത്തപ്പോൾ സി.പി.എം ഉദ്യോഗസ്ഥർ കൂട്ടുനിന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.