തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. കൊട്ടാരക്കര സ്വദേശി അൻവർ (34 ), കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ (24 ) എന്നിവരാണ് തിരയിൽ അകപ്പെട്ട് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം.
ഇരുവരും കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അൽ അമീന്റെ സഹോദരിയുടെ ഭർത്താവാണ് അൻവർ.