• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, December 24, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പന്തുകളിക്കിടെ കുഞ്ഞുങ്ങളടക്കം 31പേരുടെ ചുടുചോര ചിന്തി ഇസ്രായേൽ; ഭീകരദൃശ്യങ്ങൾ പുറത്ത്

by Web Desk 04 - News Kerala 24
July 10, 2024 : 8:42 pm
0
A A
0
പന്തുകളിക്കിടെ കുഞ്ഞുങ്ങളടക്കം 31പേരുടെ ചുടുചോര ചിന്തി ഇസ്രായേൽ; ഭീകരദൃശ്യങ്ങൾ പുറത്ത്

ഗസ്സ: ഇസ്രായേലിക്രൂരതയുടെ ചരിത്രത്തിൽ കുഞ്ഞുങ്ങളുടെ ചോരയാൽ എഴുതപ്പെട്ട മറ്റൊരുദിനമായിരുന്നു ഇന്നലെ. മാതാപിതാക്കളും സ​ഹോദരങ്ങളുമടക്കം ഉറ്റവരെയും ഉടയവരെയും ഇസ്രായേൽ കൊന്നൊടുക്കിയതിന്റെ നീറ്റുന്ന വേദന കടിച്ചമർത്തുന്നവരെയാണ് അഭയാർഥി ക്യാമ്പിലെ മുറ്റത്ത് അറുകൊലചെയ്തത്. ഫുട്ബാൾ കളിക്കുകയായിരുന്ന കുഞ്ഞുങ്ങളും അത് കണ്ടുകൊണ്ടിരുന്ന മുതിർന്നവരുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇസ്രായേൽ സേന വീടുകൾ തകർത്തതി​നെ തുടർന്ന് തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിന് സമീപം അബ്ബാസൻ പട്ടണത്തിലെ അൽ-അവ്ദ സ്‌കൂളിൽ അഭയം പ്രാപിച്ചവരായിരുന്നു ഇവർ. സ്കൂൾ മുറ്റത്ത് കളിക്കുന്നതിനിടെ 31 പേരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ​ആകാശത്ത് നിന്ന് ബോംബിട്ട് കൊലപ്പെടുത്തിയത്. 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാ​െണന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഫുട്ബാൾ കളി കാണികളിലൊരാൾ മൊബൈലിൽ പകർത്തുന്നതിനിടെയായിരുന്നു ഇസ്രായേലിന്റെ ഭീകരാക്രമണം. കളിമുറ്റം പൊടുന്നനെ മരണക്കളമായി മാറുന്നത് ദൃശ്യങ്ങളിൽ കാണാം. കുഞ്ഞുങ്ങളും സ്ത്രീകളും മരണവേദനയാൽ നിലവിളിക്കുന്നതും കുഞ്ഞുശരീരങ്ങൾ മുറ്റത്താകെ ചിതറിക്കിടക്കുന്നതും ഇതിലുണ്ട്. നൂറുകണക്കിന് സാധാരണക്കാർ കൂട്ടംകൂടിയിരിക്കുന്നതിനിടെയാണ് എല്ലാവരും നോക്കിനിൽക്കെ അത്യുഗ്രശബ്ദത്തിൽ സ്ഫോടനം നടക്കുന്നത്.

ആക്രമണത്തിൽ തന്റെ നിരവധി ബന്ധുക്കളെ നഷ്ടപ്പെട്ടതായി ഒരു ഫലസ്തീൻ ബാലൻ ‘അൽ ജസീറ’ ചാനലിനോട് പറഞ്ഞു. “ഞങ്ങൾ അവി​ടെ ഇരിക്കുകയായിരുന്നു. ഒരു മിസൈൽ പതിച്ചതോടെ എല്ലാം അവസാനിച്ചു. എനിക്ക് എന്റെ അമ്മാവനെയും ബന്ധുക്കളെയുമെല്ലാം നഷ്ടപ്പെട്ടു’ -അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു.

അൽ-അവ്ദ സ്കൂൾ ആക്രമണത്തെ യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞനായ ജോസെപ് ബോറെൽ അപലപിച്ചു. യുദ്ധത്തിന്റെ ഭാരം നിരപരാധികളായ സാധാരണക്കാർ എത്രകാലമെന്ന് കരുതിയാണ് സഹിക്കുകയെന്ന് അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിച്ചു. നൂറുകണക്കിന് മനുഷ്യർക്ക് ആശ്വാസം നൽകാനും ബന്ദികളെ മോചിപ്പിക്കാനും മാനുഷിക സഹായം ലഭ്യമാക്കാനും വെടിനിർത്തൽ ഉടനടി നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽ-അവ്ദ സ്‌കൂളിന് നേരെയുണ്ടായ ആക്രമണം സയണിസ്റ്റ് ഭീകര ഗവൺമെൻ്റ് ഫലസ്തീൻ ജനതക്കെതിരെ നടത്തുന്ന ഉന്മൂലന യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ തെളിവാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. അതേസമയം, സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

മധ്യസ്ഥ രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ കൂട്ടക്കുരുതി. സ്കൂൾ ആക്രമണത്തിന് പിന്നാലെ ബുധനാഴ്ച പുലർച്ച ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ ദെയ്ർ അൽ-ബലാഹിൽ ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ച ‘സുരക്ഷിത മേഖല’ ഉൾപ്പെട്ട അഭയാർഥി ക്യാമ്പുകളിലായിരുന്നു ബോംബുവർഷം.

വ്യോമാക്രമണത്തിൽ നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ മൂന്ന് വീടുകൾ തകർന്ന് അഞ്ച് കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടതായി അൽ-അഖ്‌സ രക്തസാക്ഷി ആശുപത്രി അധികൃതർ പറഞ്ഞു. മറ്റൊരു ആക്രമണത്തിൽ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

ഒമ്പത് മാസത്തിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 38,200ലധികം പേരാണ് കൊല്ലപ്പെട്ടത്. 88,000ലേറെ പേർക്ക് പരിക്കേറ്റിട്ടു​മുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിനായിരങ്ങളാണ് പലായനം ചെയ്തത്. ലക്ഷക്കണക്കിന് ആളുകൾ ക്യാമ്പുകളിൽ തിങ്ങിപ്പാർക്കുന്നു.

ഒമ്പത് മാസത്തിനിടെ, ഇസ്രായേൽ സൈന്യം എട്ട് ആശുപത്രികളെങ്കിലും ആക്രമിച്ചു. ഇത് നിരവധി രോഗികളുടെയും മെഡിക്കൽ ജീവനക്കാരുടെയും മരണത്തിന് കാരണമായി. കെട്ടിടങ്ങളും ഉപകരണങ്ങളും നാമാവശേഷമാവുകയും ചെയ്തു. ഗസ്സയിലെ 36 ആശുപത്രികളിൽ 13 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഇവയു​ടെ പ്രവർത്തനം ഭാഗികമാണെന്നും ഗസ്സയിലെ യു.എൻ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഖാൻ യൂനിസിലെ മൂന്ന് ആശുപത്രികളും അടച്ചിട്ടിരിക്കയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്തെ രണ്ടു പേർക്ക് കൂടി കോളറ ബാധ

Next Post

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല പേജില്‍ പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല പേജില്‍ പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല പേജില്‍ പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ

വര്‍ണക്കടലാസിലായതിനാൽ പിടിക്കപ്പെടില്ലെന്ന് കരുതി, യുപിയിൽ നിന്ന് രാജു എത്തിച്ച അര കിലോ കഞ്ചാവ് മിഠായി പിടിയിൽ

വര്‍ണക്കടലാസിലായതിനാൽ പിടിക്കപ്പെടില്ലെന്ന് കരുതി, യുപിയിൽ നിന്ന് രാജു എത്തിച്ച അര കിലോ കഞ്ചാവ് മിഠായി പിടിയിൽ

പീരുമേട് തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി

പീരുമേട് തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി

സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി: രണ്ട് കേസുകളിലായി രണ്ട് പേർ കാസർകോട് അറസ്റ്റിൽ

കണ്ണൂരിൽ 35 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി

മുകേഷ് അംബാനിയുടെ മകന്റെ വിവാഹം, അതിഥികൾക്കുള്ള വിഭവങ്ങൾ പോലും ആഡംബരം; പട്ടികയിൽ വട പാവ് മുതൽ പാലക് ചാട്ട് വരെ

മുകേഷ് അംബാനിയുടെ മകന്റെ വിവാഹം, അതിഥികൾക്കുള്ള വിഭവങ്ങൾ പോലും ആഡംബരം; പട്ടികയിൽ വട പാവ് മുതൽ പാലക് ചാട്ട് വരെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In