തെറ്റായ ജീവിതശെെലി മൂലം ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ് മലബന്ധം. വൻകുടലിലെ അമിതമായ വരൾച്ച, ഭക്ഷണത്തിലെ നാരുകളുടെ അഭാവം, നല്ല കൊഴുപ്പ് അഭാവം എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്. മലബന്ധം ഒരു ദഹനനാളത്തിൻ്റെ ആരോഗ്യപ്രശ്നമാണ്. മലബന്ധം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ..
ഒന്ന്
ഭക്ഷണത്തിലെ ആരോഗ്യകരമായ നാരുകളുടെ അഭാവവും വെള്ളത്തിന്റെ കുറവും വൻകുടൽ ഉണങ്ങുന്നതിനും മലബന്ധത്തിൻ്റെ ലക്ഷണങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.
രണ്ട്
രാത്രി വൈകി അത്താഴം കഴിക്കുക, വൈകി ഉറങ്ങുക, വൈകി ഉണരുക തുടങ്ങിയവ മലബന്ധത്തിന് കാരണമാകും. വൈകി അത്താഴം കഴിക്കുന്നത് ദഹന പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നു.
മൂന്ന്
ചില മരുന്നുകൾ, പ്രത്യേകിച്ച് ഒപിയോയിഡുകൾ, അലൂമിനിയം അടങ്ങിയ ആൻ്റാസിഡുകൾ, ചില ആൻ്റീഡിപ്രസൻ്റുകൾ എന്നിവയുടെ പാർശ്വഫലമായി മലബന്ധം ഉണ്ടാകാം. ഹൈപ്പോതൈറോയിഡിസം, പ്രമേഹം, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പോലും കുടലിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുടലിൻ്റെ ആരോഗ്യത്തെയും കുടലിൻ്റെ ചലനത്തെയും ബാധിക്കുകയും ചെയ്യും.
മലബന്ധം അകറ്റാൻ സവാള
മലബന്ധ പ്രശ്നം തടയുന്നതിന് മികച്ചതാണ് സവാള. നല്ല കുടൽ ബാക്ടീരിയയെ വർദ്ധിപ്പിക്കുന്ന ഇൻസുലിൻ പോലുള്ള പ്രീബയോട്ടിക്സും സവാളയിൽ ധാരാളമുണ്ട്. സവാളയിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അത് മൊത്തത്തിലുള്ള കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുക ചെയ്യും. സവാള ദിവസവും പച്ചയ്ക്ക് കഴിക്കുന്നത് മലബന്ധം അകറ്റാൻ മാത്രമല്ല കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും സഹായിക്കും. ദിവസവും സവാള ജ്യൂസ് കുടിക്കുന്നതും വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.