കണ്ണൂർ : കണ്ണൂരില്‍ സി പി ഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ നിയമസഭയില്‍ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ കണ്ണൂരില്‍ നടന്നത് അതിക്രൂരമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കണ്ണൂര്‍ കലാപഭൂമിയല്ലെങ്കിലും അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ സര്‍ക്കാരിന് തടയാന്‍ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ കൊലപാതകങ്ങള്‍ സംബന്ധിച്ച് നജീബ് കാന്തപുരം എം എല്‍ എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. കലാപങ്ങള്‍ ഇല്ലാത്ത നാട് എന്ന ബഹുമതിയും കേരളത്തിന് സ്വന്തമാണ്. കേരളം ക്രമസമാധാന രംഗത്ത് രാജ്യത്ത് തന്നെ മികച്ചതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനും നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കി. മുഖ്യമന്ത്രി എന്ന നിലയില്‍ അതിന് മറുപടി പറയുന്നില്ല. കേരളത്തിന്റെ മികവ് ഉത്തര്‍പ്രദേശിലെ മറ്റ് നേതാക്കള്‍ അംഗീകരിച്ചതാണ്. കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.
യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമര്‍ശനമാണ്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോള്‍ മുതിരുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം വിവാദത്തിലായിരുന്നു. വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ യു.പി കേരളത്തിനും, ബംഗാളിനും, കശ്മീരിനും തുല്യമാകുമെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. കേരളത്തിന് അര്‍ഹതപ്പെട്ട പലതും നിഷേധിക്കപ്പെടുന്നെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേരളത്തിന്റെ പല നേട്ടങ്ങളും അക്കാര്യത്തില്‍ പാരയായി മാറുകയാണ്. എയിംസ് ഇപ്പോഴും കിട്ടാക്കനി. ഏകികൃത്യമായ രീതിയില്‍ ആവശ്യങ്ങള്‍ ഉയര്‍ത്തും.കണ്ണൂരില്‍ നടന്നത് അതിക്രൂരമായ കൊലപാതകമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കണ്ണൂരിനെ കലാപ ഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര വികസന സൂചികകളില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞത്. കെ ഫോണ്‍ ഒന്നാം ഘട്ടം പ്രവര്‍ത്തന സജ്ജമായി. സംസ്ഥാന പോലീസ് മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ അംഗീകാരം പോലീസ് സേനയ്ക്ക് ലഭിച്ചു. വിവിധ പോലീസ് സ്‌റ്റേഷനുകള്‍ ഐ എസ് ഒ അംഗീകാരവും നേടിയിട്ടുണ്ട്.