• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോഡ്ജുകളിൽ റെയ്ഡ് – ഒട്ടേറെ യുവതികളെ കണ്ടെത്തി ; ആലുവയിൽ വീണ്ടും മനുഷ്യക്കടത്ത്?

by Web Desk 01 - News Kerala 24
February 22, 2022 : 1:48 pm
in Kerala, News
Reading Time: 1 min read
0
A A
0
ലോഡ്ജുകളിൽ റെയ്ഡ് – ഒട്ടേറെ യുവതികളെ കണ്ടെത്തി ; ആലുവയിൽ വീണ്ടും മനുഷ്യക്കടത്ത്?

ആലുവ : മനുഷ്യക്കടത്തെന്നു സംശയം. ആലുവയിൽ ഇരുപതോളം ലോഡ്ജുകളിൽ പോലീസ് പരിശോധന. വിദേശത്തേക്കു പോകാനുള്ള അവസരം കാത്തു കഴിയുകയായിരുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള ഒട്ടേറെ യുവതികളെ പരിശോധനയിൽ കണ്ടെത്തി. ഇവരെ ദ്വിഭാഷി മുഖേന ചോദ്യം ചെയ്തെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചു സൂചന ലഭിച്ചില്ല. ‘ബഡാ സാബ്’ ആണു തങ്ങളെ കൊണ്ടുപോകുന്നതെന്നാണു യുവതികൾ പോലീസിനോടു പറഞ്ഞത്. മറ്റൊന്നും അവർക്ക് അറിയില്ല. പാസ്പോർട്ടും പണവും ഇവർ മനുഷ്യക്കടത്തു സംഘത്തിനു നേരത്തേ കൈമാറിയിരുന്നു. ബിഹാർ, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നു ട്രെയിനിലാണു യുവതികൾ ആലുവയിൽ വന്നത്. ഇവരെ പിന്നീട് ഇടനിലക്കാർ ആലുവ പോലീസ് സ്റ്റേഷൻ പരിസരത്ത് എത്തിച്ചു. ബഡാ സാബ് എന്നു പറയുന്നയാൾ അവിടെ നേരിട്ടെത്തിയാണു പാസ്പോർട്ടും പണവും കൈപ്പറ്റിയതെന്നു പറയുന്നു. ലോഡ്ജുകളിൽ താമസിക്കുന്ന യുവതികൾ പകൽ പുറത്തിറങ്ങാറില്ല. 30നും 40നും ഇടയ്ക്കു പ്രായമുള്ളവരാണ് എല്ലാവരും. എന്തു ജോലിക്കാണ് ഇവരെ കൊണ്ടുപോകുന്നതെന്നു വ്യക്തമല്ല. യുവതികൾക്കും അതറിയില്ല.

വിമാനത്തിലാണോ ബോട്ടിലാണോ വിദേശത്തേക്കു കടത്തുന്നതെന്ന കാര്യത്തിൽ പോലീസിനും കൃത്യമായ വിവരമില്ല. വിമാനത്താവളവുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചു വരുന്നു. ആലുവ കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് തുടങ്ങിയിട്ടു മാസങ്ങളായി എന്നാണു സൂചന. രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞിട്ടു 2 ദിവസമേ ആയുള്ളൂ. തുടർന്നാണു റൂറൽ ജില്ലാ പോലീസ് പരിശോധന നടത്തിയത്. ലോഡ്ജുകളും അവിടെ വന്നുപോകുന്നവരും നിരീക്ഷണത്തിലാണ്. 4 വർഷം മുൻപു മനുഷ്യക്കടത്തിനായി തമ്പടിച്ച ശ്രീലങ്കക്കാരെ ആലുവയിലെ ലോഡ്ജിൽ നിന്നു പോലീസ് പിടികൂടിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു ; വിമര്‍ശിച്ച് മുഖ്യമന്ത്രി

Next Post

16-കാരിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു ; അമ്മയ്ക്കും അമ്മയുടെ സുഹൃത്തിനും കഠിനതടവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
16-കാരിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു ; അമ്മയ്ക്കും അമ്മയുടെ സുഹൃത്തിനും കഠിനതടവ്

16-കാരിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു ; അമ്മയ്ക്കും അമ്മയുടെ സുഹൃത്തിനും കഠിനതടവ്

തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും കൊലപാതകം ;  ‘ തിങ്കളാഴ്ചകൊല ‘കളിൽ  നടുങ്ങി തിരുപ്പൂർ

തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും കൊലപാതകം ; ' തിങ്കളാഴ്ചകൊല 'കളിൽ നടുങ്ങി തിരുപ്പൂർ

ഈ വെള്ളിയാഴ്ച 200 കോടി ചാരമാകും ;  ആലിയയെ അധിക്ഷേപിച്ച് കങ്കണ

ഈ വെള്ളിയാഴ്ച 200 കോടി ചാരമാകും ; ആലിയയെ അധിക്ഷേപിച്ച് കങ്കണ

സ്ത്രീ ശക്തി SS- 301 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

സ്ത്രീ ശക്തി SS- 301 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

വയനാട്ടിൽ വർക്ക് ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങി , അറസ്റ്റ്

കിലോയ്ക്ക് വിലയിട്ടത് 55 ലക്ഷം ; കാർ വളഞ്ഞ് വനപാലകർ , ആംബർഗ്രിസുമായി രണ്ടുപേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021