ദേശീയ ഗാനം, ഒരോ ദേശത്തിന്‍റെയും വികാരമാണ്. എത്ര തിരക്കിട്ട ജോലിയിൽ ആണെങ്കിലും ദേശീയ ഗാനം കേട്ടാൽ ബഹുമാനാർത്ഥം നിൽക്കുക എന്നുള്ളത് ദേശസ്നേഹികളുടെ മുഖമുദ്രയാണ്. അത് ഒരു സംസ്കാരത്തിന്‍റെ ഭാഗം കൂടിയാകുന്നു. സ്കൂളുകളില്‍ നിന്നാണ് ഈ സംസ്കാരം നമ്മളോരോരുത്തരും ആരംഭിക്കുന്നതും. ദേശീയ കായിക മത്സരങ്ങള്‍ നടക്കുമ്പോഴും ഗ്രാമീണ സ്കൂളുകളില്‍ ദേശീയ ഗാനം പാടുമ്പോഴും ആളുകള്‍ ബഹുമാനാര്‍ത്ഥം തങ്ങളുടെ ജോലികള്‍ മാറ്റിവച്ച് നിവര്‍ന്നു നില്‍ക്കുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ വൈറലായ ഒരു വീഡിയോ സമാനതകളില്ലാത്ത ദേശസ്നേഹത്തിന്‍റെ മറ്റൊരു മാതൃക കാണിച്ചു തരുന്നു.
ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് പെയിൻറിംഗ് ജോലി ചെയ്യുന്ന ഒരു തൊഴിലാളി സമീപത്തെ സ്കൂളിൽ നിന്നും ദേശീയ ഗാനം കേൾക്കുമ്പോൾ തന്‍റെ പണി നിറുത്തി, വീതി കുറഞ്ഞ സണ്‍ഷെയ്ഡില്‍ അനങ്ങാതെ നിൽക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അതേസമയം തന്നെ സ്കൂളിലെ കുട്ടികൾ അലക്ഷ്യമായി ഓടി നടക്കുന്നതും വീഡിയോയിൽ കാണാം. സെബർഡിഡിഡിഡി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, “ഈ മനുഷ്യനോട് ബഹുമാനം തോന്നുന്നു. ദേശീയ ഗാനം കേട്ടിട്ടും മറ്റുള്ളവർ അത് വകവയ്ക്കാതെ തങ്ങളുടെ കാര്യങ്ങളിൽ മുഴുകുമ്പോഴും അത്യന്തം അപകടകരമായ സാഹചര്യത്തിലും ഇദ്ദേഹം ദേശീയഗാനത്തോടുള്ള ബഹുമാനം കാണിക്കുന്നു.