ലഖ്നൗ : ഉത്തർപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം സ്തുതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുൻ മുഖ്യമന്ത്രി മായാവതിയും. തെരഞ്ഞെടുപ്പിൽ ബി.എസ്.പി.യെ എഴുതിത്തള്ളാനില്ലെന്നും അവരുടെ പ്രചാരണപ്രവർത്തനങ്ങൾ മികച്ചതാണെന്നും കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് ”അദ്ദേഹത്തിന്റെ മഹാമനസ്കത കൊണ്ടാണ് സത്യം അംഗീകരിച്ചത്” എന്നായിരുന്നു മായാവതിയുടെ പ്രതികരണം. യു.പി. തെരഞ്ഞെടുപ്പിലെ മൂന്നുഘട്ടങ്ങളിലും ബി.എസ്.പി.ക്ക് പിന്നാക്ക, ദളിത്, മുസ്ലിം വോട്ടുകൾക്കുപുറമേ ഉയർന്ന ജാതിവോട്ടുകളും ലഭിച്ചു. ഇത് അമിത് ഷായോട് പറയാൻ ആഗ്രഹമുണ്ടെന്നും മായാവതി പറഞ്ഞു. ആരു ജയിക്കുമെന്ന ചോദ്യത്തിനു ബി.ജെ.പി.ക്കും എസ്.പി.ക്കും പകരം ബി.എസ്.പി. ജയിച്ചേക്കാം എന്നും അവർ പറഞ്ഞു.
ബി.എസ്.പി.യുടെയും മായാവതിയുടെയും പ്രസക്തി അവസാനിച്ചിട്ടില്ലെന്ന് സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ചൊവ്വാഴ്ച പറഞ്ഞത്. ബി.എസ്.പി.യുടെ അടിത്തറ പൂർണമായും നശിച്ചെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.