ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പും നിക്ഷേപ തട്ടിപ്പും നടത്തിയ ആളെ അറസ്റ്റ് ചെയ്തു. 49000 കോടി രൂപയുടെ നിക്ഷേപം നിയമവിരുദ്ധമായി ശേഖരിച്ച് നിക്ഷേപകരെ ചതിച്ച ഗുർനാം സിങ്ങ് എന്ന 59 കാരനെ ഉത്തർ പ്രദേശ് പോലീസിന്റെ നീക്കത്തിൽ പിടിയിലാക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായ പഞ്ചാബിലെ റോപ്പർ ജില്ലയിൽ നിന്ന് പേൾ അഗ്രോ-ടെക് കോർപ്പറേഷൻ ലിമിറ്റഡിന്റെ തട്ടിപ്പാണിത്. ഗുർനാം സിങ്ങ് ഇതിന്റെ മാനേജിങ്ങ് ഡയറക്ടർ ആയിരുന്നു.
ഗുർനാം സിങ്ങിനെ ഉത്തർപ്രദേശിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അകത്തിടുകയായിരുന്നു. ഇയാൾ വൻ നിക്ഷേപം ലണ്ടനിലേക്കും മറ്റും കടത്തിയ ശേഷം രാജ്യം വിടാൻ തയ്യാറെടുക്കുമ്പോൾ യുപിയിലെ യോഗിയുടെ പോലീസും ഉത്തർപ്രദേശിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഓഫീസർമാരും പൂട്ടുകയായിരുന്നു. കേസിൽ ഒരു ജാഗ്രത കുറവും പാടില്ലെന്നും ഒരു കരുണയും വിട്ടുവീഴ്ച്ചയും നടപടികളിൽ ഉണ്ടാകരുത് എന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശന നിർദ്ദേശം പുറപ്പെടുവിച്ച് കഴിഞ്ഞു.