കൊച്ചി: സിപിഐ എം സംസ്ഥാന സമ്മേളനം 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തു. 23ാം പാർടി കോൺഗ്രസിന് മുന്നോടിയായി കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനനഗരിയിൽ നാലുനാൾ നീണ്ട സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റിയിൽ എട്ടുപേർ പുതുമുഖങ്ങളാണ്.
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, ആനാവുർ നാഗപ്പൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ എന്നിവരാണ് സെക്രട്ടറിയേറ്റംഗങ്ങൾ.