ചെന്നൈ: സംസ്ഥാന നിയമസഭ അംഗീകരിച്ച നീറ്റ് വിരുദ്ധ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്രത്തിന് കൈമാറുമെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവി. ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയുടെ പരിധിയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്നതിനുള്ള ബിൽ വേഗത്തിൽ അയക്കണമെന്ന് ചെന്നൈയിലെ രാജ്ഭവനിൽ ഗവർണർ രവിയെ സന്ദർശിച്ച മുഖ്യമന്ത്രി സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഫെബ്രുവരി എട്ടിന് തമിഴ്‌നാട് നിയമസഭ നീറ്റ് വിരുദ്ധ ബിൽ വീണ്ടും അംഗീകരിക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി രാജ്ഭവനിലേക്ക് അയക്കുകയും ചെയ്തിരുന്നു. 2021 സെപ്റ്റംബർ 13നാണ് ഡി.എം.കെ നീറ്റ് വിരുദ്ധ ബില്ല് പാസ്സാക്കിയത്. മുൻ നീറ്റ് വിരുദ്ധ ബിൽ 142 ദിവസത്തിന് ശേഷം ഗവർണർ രവി സർക്കാരിന് തിരികെ നൽകിയിരുന്നു.