തിരുവനന്തപുരം : കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷനിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡേഴ്സ് (സ്റ്റാഫ് നഴ്സ്) തസ്തികയിൽ അവസരം. കേരളത്തിലെ 14 ജില്ലകളിലായാണ് ഒഴിവ്. കരാർനിയമനമായിരിക്കും. സെന്റർ ഫോർ മാനേജ്മെന്റ് കേരളയാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത: ബി.എസ്സി. നഴ്സിങ്. അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. 2022 മാർച്ച് 1-ാംതീയതി വെച്ചാണ് പ്രവൃത്തിപരിചയം കണക്കാക്കുന്നത്. പ്രായപരിധി: 40 വയസ്സ്. 2022 മാർച്ച് 1-ാം തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
ശമ്പളം: ആദ്യത്തെ നാലുമാസത്തെ പരിശീലനകാലയളവിൽ 17,000 രൂപ. പരിശീലനം പൂർത്തിയാക്കുന്നമുറയ്ക്ക് 1000 രൂപ ട്രാവലിങ് അലവൻസ് കിട്ടും. തെരഞ്ഞെടുപ്പ്: യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ. എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും. ജില്ലാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: 325 രൂപ. ഓൺലൈനായി ഫീസടയ്ക്കണം. അപേക്ഷ: വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net കാണുക. ഒരു ജില്ലയിലേക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷാസമർപ്പണത്തിൽ ഇത് തിരഞ്ഞെടുക്കാം. അവസാന തീയതി: മാർച്ച് 21.