• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുറ്റം നിഷേധിച്ച് അഞ്ജലി ; ഫോൺ എവിടെയെന്ന ചോദ്യത്തിന് നഷ്ടപ്പെട്ടുവെന്ന് മറുപടി

by Web Desk 01 - News Kerala 24
March 17, 2022 : 10:07 am
in Kerala, News
Reading Time: 1 min read
0
A A
0
കുറ്റം നിഷേധിച്ച് അഞ്ജലി ; ഫോൺ എവിടെയെന്ന ചോദ്യത്തിന് നഷ്ടപ്പെട്ടുവെന്ന് മറുപടി

കൊച്ചി : ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ കോഴിക്കോട് സ്വദേശി അഞ്ജലി റിമ ദേവ് ബുധനാഴ്ച കൊച്ചിയിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. എന്നാൽ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോട് ഇവർ കാര്യമായി പ്രതികരിച്ചിട്ടില്ല. കേസ് വിവരങ്ങൾ ചോദിച്ചപ്പോൾ ആരോപണങ്ങളെല്ലാം ഇവർ നിഷേധിച്ചു. സംഭവസമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന ഫോൺ എവിടെയെന്ന ചോദ്യത്തിന് അത് നഷ്ടപ്പെട്ടുപോയെന്ന മറുപടിയാണ് നൽകിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുശേഷമാണ് ഇവർ സി.ഐ. അനന്തലാലിനു മുമ്പാകെ ചോദ്യം ചെയ്യലിന് എത്തിയത്. ആറുമണിവരെ മാത്രമേ ചോദ്യം ചെയ്യൽ തുടർന്നുള്ളൂ. വെള്ളിയാഴ്ച വീണ്ടും എത്താൻ നിർദേശിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോൺ വെള്ളിയാഴ്ച ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസും അന്വേഷണ സംഘം നൽകി.

ജോലി വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ച് പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. മൂന്നാം പ്രതിയാണ് അഞ്ജലി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി ഇവർ രാവിലെ എറണാകുളം പോക്സോ കോടതിയിൽ അഭിഭാഷകനൊപ്പം എത്തിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും എന്നാണെങ്കിലും സത്യം തെളിയുമെന്നും പുറത്തിറങ്ങിയ ഇവർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. കോടതിയിലെത്തിയപ്പോൾ അഞ്ജലിക്ക് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് എത്താൻ നേരിട്ട് നോട്ടീസ് നൽകി. ഇതോടെയാണ് മൂന്നുമണിക്കു ശേഷം അന്വേഷണ സംഘത്തിനു മുന്നിൽ ഇവരെത്തിയത്.

ഹോട്ടലിൽ നടന്ന നിശാ പാർട്ടിയുടെയും പെൺകുട്ടികളെ ഇവിടേക്ക് എത്തിച്ചതിന്റെയും ദൃശ്യങ്ങൾ അടക്കം പോലീസിന്റെ കൈയിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലാകും വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ. കേസിൽ ശക്തമായ തെളിവുകൾ ഉണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി. കേസിൽ ഹൈക്കോടതി നേരത്തേ ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ഇവർ കൈപ്പറ്റിയിരുന്നില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹോം ടീം ഹൈദരാബാദ് ; ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് മഞ്ഞ ജഴ്സി അണിയില്ല

Next Post

കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ അവസരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ അവസരം

കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ അവസരം

കാട്ടുപന്നിയെ ഭയന്ന് യാത്രക്കാർ ; വെടിവെച്ച് കൊല്ലണമെന്ന് ആവശ്യം

കാട്ടുപന്നിയെ ഭയന്ന് യാത്രക്കാർ ; വെടിവെച്ച് കൊല്ലണമെന്ന് ആവശ്യം

പുട്ട് എനിക്കിഷ്ടമല്ല അത് ബന്ധങ്ങൾ തകർക്കും ; വൈറലായി മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസ്

പുട്ട് എനിക്കിഷ്ടമല്ല അത് ബന്ധങ്ങൾ തകർക്കും ; വൈറലായി മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസ്

മോദി അതിശക്തമായ വീര്യവും ചടുലതയുമുള്ള മനുഷ്യൻ : ശശി തരൂർ

കുറച്ച് തെറ്റുകൾ കൂടി ചെയ്യാൻ ആലോചന ; ട്വീറ്റ് ചെയ്ത് തരൂർ നേരെ പോയത് ജി-23 യോഗത്തിലേക്ക്

വിദേശത്ത് നിന്ന് ലഹരി പാഴ്സൽ കടത്ത് ; പണം കൈമാറുന്നത് ക്രിപ്റ്റോ കറൻസിയായി, ആശയവിനിമയം ടെലഗ്രാം ​ഗ്രൂപ്പിൽ

വിദേശത്ത് നിന്ന് ലഹരി പാഴ്സൽ കടത്ത് ; പണം കൈമാറുന്നത് ക്രിപ്റ്റോ കറൻസിയായി, ആശയവിനിമയം ടെലഗ്രാം ​ഗ്രൂപ്പിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021