കോഴിക്കോട് : കെ റെയിലിനെതിരായ സമരം കുടുംബങ്ങളെ തകർക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന് കെ സുധാകരൻ. സ്ത്രീകളടക്കമുള്ള വരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ്. ഈ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. ഇടതുപക്ഷത്തോട് കടുത്ത എതിർപ്പാണ് സമരക്കാർ കാണിക്കുന്നത്. കോൺഗ്രസ് മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന കെ സുധാകരൻ. അതിനിടെ, കെ റെയിലിന് ബദലായി ഫ്ളൈ ഇൻ കേരള എന്ന നിർദേശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ സർവീസ് പോലെ വിമാന സർവീസാണ് കോൺഗ്രസിന്റെ പുതിയ നിർദ്ദേശം. കാസർകോട് നിന്നും മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുറത്ത് എത്താം. വിശദമായ രൂപരേഖ ഫേസ്ബുക്ക് പേജ് വഴി നിർദേശിച്ചിരിക്കുകയാണ് കെ സുധാകരൻ. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന്റെ അവകാശവാദം.