ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയുമായി കൂടിക്കാഴ്ച നടത്തി. കെ റെയിൽ പദ്ധതിക്കുള്ള അംഗീകാരം തേടുന്നതിനായി പ്രധാമന്ത്രി നരേന്ദ്ര മോദിയുമായി പിണറായി ഉച്ചയോടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സന്ദർശിച്ചത്.