ന്യൂഡൽഹി: സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. പദ്ധതി വളരെ സങ്കീർണമാണ്. പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സർക്കാരിന്റെ കണക്ക് ശരിയല്ല. റെയിൽ മന്ത്രാലയത്തിന്റെ വിലയിരുത്തൽ പ്രകാരം ചെലവ് ഒരു ലക്ഷം കോടിക്കു മുകളിൽ പോകും.
സില്‍വര്‍ലൈന് ഒട്ടേറെ സാങ്കേതികപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു.
സിൽവർ ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. കേന്ദ്രത്തിൽ നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പിണറായി കൂടിക്കാഴ്ചയ്ക്കുശേഷം അറിയിച്ചു.