പാലക്കാട് : മൊബൈൽ ഫോണിൽ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ട വിഷമത്തിൽ യുവാവ് ജീവനൊടുക്കി. നാട്ടുകൽ അത്തിക്കോട് പണിക്കർകളം ഷണ്മുഖന്റെ മകൻ സജിത്തിനെ (22) ആണ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ട ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച് സജിത്തിന്റെ അമ്മയുടെ അക്കൗണ്ടിൽ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം വീട്ടിൽ അറിഞ്ഞാൽ വഴക്കുകേൾക്കുമെന്ന ഭയംകൊണ്ടാകാം ജീവനൊടുക്കിയത് എന്നാണു ബന്ധുക്കൾ നൽകിയ മൊഴിയെന്നു പൊലീസ് പറഞ്ഞു. അമ്മ: ധനലക്ഷ്മി. സഹോദരങ്ങൾ: സത്യൻ, സജിത.