പരവൂർ: പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് പോക്സോ പ്രകാരം അറസ്റ്റിലായി. കോട്ടപ്പുറം തിരുവാലയിൽ വീട്ടിൽ രാജേഷ് (33) ആണ് പിടിയിലായത്. വാടക വീട്ടിൽ കഴിഞ്ഞ് വന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിവരം പുറത്ത് പറഞ്ഞാൽ പെൺകുട്ടിയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. പെൺകുട്ടി വീട്ടിൽ തനിച്ചാകുന്ന സമയങ്ങൾ മനസ്സിലാക്കി നിരന്തരം വീട്ടിലെത്തി പീഡനം നടത്തിയതിനെ തുടർന്ന് ഭയന്ന പെൺകുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറ്റി.
അടുത്ത ബന്ധുവിനോട് പീഡന വിവരങ്ങൾ അറിയിക്കുകയും ചെയ്തു. തുടർന്ന് ഇവർ ജില്ലാ ശിശുസംരക്ഷണ സമിതിയെ വിവരം അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ രഹസ്യ മൊഴിയിൽ പരവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, നിസാം, അനുരൂപ, എഎസ്ഐമാരായ പ്രദീപ്, പ്രമോദ് എസ്‌സിപിഒമാരായ മനോജ്നാഥ്, സിന്ധു സിപിഓമാരായ പ്രേംലാൽ, സയി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.












