• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ ദിഷയെ കേന്ദ്രമന്ത്രിയും മകനും അപകീർത്തിപ്പെടുത്തുന്നു ’ ; നീതിതേടി രാഷ്ട്രപതിക്ക് കത്ത്

by Web Desk 04 - News Kerala 24
March 25, 2022 : 4:15 pm
in India, News
Reading Time: 1 min read
0
A A
0
‘ ദിഷയെ കേന്ദ്രമന്ത്രിയും മകനും അപകീർത്തിപ്പെടുത്തുന്നു ’ ; നീതിതേടി രാഷ്ട്രപതിക്ക് കത്ത്

ന്യൂഡൽഹി: കേന്ദ്രമന്ത്രിക്കും മകനുമെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ അന്തരിച്ച ദിഷ സാലിയാന്റെ മാതാപിതാക്കൾ. കേന്ദ്രമന്ത്രി നാരായൺ റാണെ‍, മകനും എം‌എൽ‌എയുമായ നിതേഷ് റാണെ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദിനു വെള്ളിയാഴ്ച കത്തയച്ചത്. മരിച്ചപോയ മകളെ ഇവർ അപകീർത്തിപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് നടപടി.

‘മകളുടെ മരണം നിമിത്തം ഞങ്ങളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. കേസ് റജിസ്റ്റർ ചെയ്തിട്ടും കേന്ദ്രമന്ത്രി റാണെയും അദ്ദേഹത്തിന്റെ മകനും ഞങ്ങളെ അപകീർത്തിപ്പെടുത്തുന്നത് നിർത്തിയിട്ടില്ല. ജീവിക്കാനുള്ള ഞങ്ങളുടെ മൗലികാവകാശത്തേക്കാളും സ്വകാര്യതയ്ക്കുള്ള അവകാശത്തേക്കാളും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തേക്കാളും പ്രധാനം കള്ളം പ്രചരിപ്പിക്കാനുള്ള അവരുടെ അവകാശമായതിനാൽ ഞങ്ങളുടെ ജീവിതാവസാനം വരെ നീതി ലഭിക്കില്ലെന്ന് തോന്നുന്നു.’ – ദിഷയുടെ മാതാപിതാക്കളായ വാസന്തി സാലിയാനും സതീഷ് സാലിയാനും കത്തിൽ പറഞ്ഞു.

നീതി ലഭിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകണമെന്ന് അഭ്യർഥിക്കുന്നു. അല്ലാത്തപക്ഷം ‌ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും ദിശയുടെ മാതാപിതാക്കൾ പറയുന്നു. കേന്ദ്രമന്ത്രി നാരായൺ റാണെയും മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ നിതേഷ് റാണെയും ദിശ സാലിയാന്റെ മരണവുമായി ബന്ധപ്പെട്ട് മാർച്ച് 6നു മുംബൈ പൊലീസിന് മുന്നിൽ ഹാജരായിരുന്നു. ദിഷ സാലിയാനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ഇരുവർക്കുമെതിരായ കേസ്. ദിഷയുടെ അമ്മയുടെ പരാതിപ്രകാരം ഫെബ്രുവരി 27നാണ് കേസ് റജിസ്റ്റർ ചെയ്തത്.2020 ജൂൺ 8ന് ആണ് ദിഷയെ മലാഡിലെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു ദിവസത്തിന് ശേഷം സുശാന്തിനെ സ്വന്തം ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എതിർക്കുന്നവരെല്ലാം ശത്രുക്കളല്ല ; സിൽവർലൈനിൽ സർക്കാരിനെതിരെ സിപിഐ

Next Post

രവി പിള്ളയുടെ ഹെലികോപ്ടറിന് ഗുരുവായൂരിൽ വാഹനപൂജ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രവി പിള്ളയുടെ ഹെലികോപ്ടറിന് ഗുരുവായൂരിൽ വാഹനപൂജ

രവി പിള്ളയുടെ ഹെലികോപ്ടറിന് ഗുരുവായൂരിൽ വാഹനപൂജ

48 മണിക്കൂർ പണിമുടക്കിൽ നിന്നും സിനിമാ തീയേറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്

48 മണിക്കൂർ പണിമുടക്കിൽ നിന്നും സിനിമാ തീയേറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്

ബാർ കൗൺസിൽ ക്ഷേമനിധി ക്രമക്കേട് ; സിബിഐ കേസെടുത്തു

ബാർ കൗൺസിൽ ക്ഷേമനിധി ക്രമക്കേട് ; സിബിഐ കേസെടുത്തു

ഇന്ത്യ ചൈന അതിർത്തിയിൽ പൂര്‍ണമായ സൈനിക പിന്‍മാറ്റം ആവശ്യം ; ഇന്ത്യ ചൈന ചർച്ച പൂർത്തിയായി

ഇന്ത്യ ചൈന അതിർത്തിയിൽ പൂര്‍ണമായ സൈനിക പിന്‍മാറ്റം ആവശ്യം ; ഇന്ത്യ ചൈന ചർച്ച പൂർത്തിയായി

ദേശീയ പണിമുടക്ക് ; തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു

ദേശീയ പണിമുടക്ക് ; തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021