• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടുക്കി പൊന്മുടിയിലെ ഭൂമി ; ഉടമസ്ഥത സംബന്ധിച്ച രേഖകൾ കെഎസ്ഇബി ഹാജരാക്കിയില്ല ; കരാർ കോപ്പി മാത്രം ബാങ്ക് കൈമാറി

by Web Desk 01 - News Kerala 24
March 26, 2022 : 10:21 am
in Kerala, News
Reading Time: 1 min read
0
A A
0
ഇടുക്കി പൊന്മുടിയിലെ ഭൂമി ; ഉടമസ്ഥത സംബന്ധിച്ച രേഖകൾ കെഎസ്ഇബി ഹാജരാക്കിയില്ല ; കരാർ കോപ്പി മാത്രം ബാങ്ക് കൈമാറി

ഇടുക്കി : പൊന്മുടി അണക്കെട്ടിനോട് ചേർന്ന് ഹൈഡൽ ടൂറിസത്തിന് പാട്ടത്തിന് നൽകിയ ഭൂമി സംബന്ധിച്ച രേഖകൾ നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും കെഎസ്ഇബി ഹാജരാക്കിയില്ല. പുറമ്പോക്ക് ഭൂമി നിയമ വിരുദ്ധമായി കൈമാറിയത് വിവാദമായതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. പൊന്മുടി അണക്കെട്ടിനോട് ചേർന്ന് കെഎസ്ഇബിയുടെ കൈവശമുള്ള 21 ഏക്കർ സ്ഥലമാണ് ഹൈഡൽ ടൂറിസം പദ്ധതിക്കായി രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് കൈമാറിയത്. ഇതിൽ റവന്യൂ പുറമ്പോക്ക് ഭൂമിയുമുണ്ടെന്ന് 2019 ൽ ഉടുമ്പൻചോല തഹസിൽദാർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് തെറ്റാണെന്നായിരുന്നു കെഎസ്ഇബിയുടെ വാദം.

തുടർന്ന് രേഖകൾ ഹാജരാക്കാൻ ഭൂരേഖ തഹസിൽദാർ നോട്ടീസ് നൽകി. കെഎസ്ഇബിയുടെ കല്ലാർകുട്ടിയിലെ ജനറേഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും ഡാം സുരക്ഷ വിഭാഗത്തിലെ പാംബ്ല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും രാജാക്കാട് സർവീസ് സഹകരണ ബാങ്കിനുമാണ് നോട്ടീസ് നൽകിയത്. പതിനഞ്ചു ദിവസത്തികം ഹാജരാക്കാനായിരുന്നു നിർദ്ദേശം. എന്നാൽ സമയ പരിധി കഴിഞ്ഞിട്ടും കെഎസ്ഇബി രേഖകളൊന്നും കൈമാറിയില്ല. പദ്ധതി നടപ്പാക്കാൻ കേരള ഹൈഡൽ ടൂറിസം സെന്‍ററുമായി ഉണ്ടാക്കിയ കരാറിന്‍റെ പകർപ്പ് മാത്രം ബാങ്ക് കൈമാറി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാടി ഭൂരേഖ തഹസിൽദാർ തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കളക്ടറുടെ ഉത്തരവ് കിട്ടിയ ശേഷം സർവേ നടപടികളുമായി മുന്നോട്ടു പോകാനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം.  പൊന്മുടി അണക്കെട്ട് നിർമ്മാണത്തിനായാണ് ഭൂമി കൈമാറിയത്. വിലകൊടുത്തു വാങ്ങിയ ഭൂമി അല്ലാത്തതിനാൽ കെഎസ്ഇബിക്ക് ഈ സ്ഥലം മറ്റൊരാൾക്ക് കൈമാറാനാകില്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ നിലപാട്.  ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാൻ കെഎസ്ഇബിക്ക് കഴിയാത്തതിനാൽ ഇത് തിരികെ ഏറ്റെടുക്കാനുള്ള നടപടിയുണ്ടായേക്കും. സ്ഥലത്ത് പരിശോധന നടത്താൻ എത്തിയ റവന്യൂ സർവേ സംഘത്തെ  കഴിഞ്ഞ മാസം ബാങ്ക് പ്രസിഡന്‍റ് വി എ കുഞ്ഞുമോൻ തടഞ്ഞിരുന്നു. മുൻകൂട്ടി അറിയിച്ചില്ലെന്ന കാരണം പറഞ്ഞാണ് തടഞ്ഞത്. ഇതേ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും ; ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാം​ഗങ്ങൾ കൂടി വരും

Next Post

സഹോദരന്‍റെ പേരില്‍ 24 വര്‍ഷം അധ്യാപകനായി ജീവിതം ; സ്വത്തുതര്‍ക്കം പൊളിച്ചത് വന്‍ തട്ടിപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സഹോദരന്‍റെ പേരില്‍ 24 വര്‍ഷം അധ്യാപകനായി ജീവിതം ; സ്വത്തുതര്‍ക്കം പൊളിച്ചത് വന്‍ തട്ടിപ്പ്

സഹോദരന്‍റെ പേരില്‍ 24 വര്‍ഷം അധ്യാപകനായി ജീവിതം ; സ്വത്തുതര്‍ക്കം പൊളിച്ചത് വന്‍ തട്ടിപ്പ്

കടം വീട്ടാന്‍ കൊല്‍ക്കത്ത ; മേല്‍ക്കോയ്‌മ തുടരാന്‍ ചെന്നൈ ; ടീമുകള്‍ തമ്മില്‍ ഏറെ മുന്‍ കണക്കുകള്‍

കടം വീട്ടാന്‍ കൊല്‍ക്കത്ത ; മേല്‍ക്കോയ്‌മ തുടരാന്‍ ചെന്നൈ ; ടീമുകള്‍ തമ്മില്‍ ഏറെ മുന്‍ കണക്കുകള്‍

ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി ; അമ്മ അറസ്റ്റില്‍

ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി ; അമ്മ അറസ്റ്റില്‍

സ്വകാര്യ ബസ് സമരത്തിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി ; വരുമാനത്തിൽ റെക്കോർഡ് വർധനവ്

സ്വകാര്യ ബസ് സമരത്തിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി ; വരുമാനത്തിൽ റെക്കോർഡ് വർധനവ്

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് , സപ്ലിമെന്ററി പരീക്ഷ 31 മുതല്‍ തന്നെ

എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകൾ ഒരുക്കങ്ങൾ പൂർത്തിയായി ; പരീക്ഷ ഫലം ജൂണിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021