• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കടം വീട്ടാന്‍ കൊല്‍ക്കത്ത ; മേല്‍ക്കോയ്‌മ തുടരാന്‍ ചെന്നൈ ; ടീമുകള്‍ തമ്മില്‍ ഏറെ മുന്‍ കണക്കുകള്‍

by Web Desk 01 - News Kerala 24
March 26, 2022 : 10:45 am
in News, Sports
Reading Time: 1 min read
0
A A
0
കടം വീട്ടാന്‍ കൊല്‍ക്കത്ത ; മേല്‍ക്കോയ്‌മ തുടരാന്‍ ചെന്നൈ ; ടീമുകള്‍ തമ്മില്‍ ഏറെ മുന്‍ കണക്കുകള്‍

മുംബൈ : ഐപിഎല്‍ പതിനഞ്ചാം സീസണിന് (IPL 2022) ഇന്ന് തുടക്കമാവുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡ‍േഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം ആവേശമാകുമെന്നുറപ്പ്. എങ്കിലും വ്യക്തമായ മുന്‍തൂക്കം സിഎസ്‌കെയ്‌ക്കുണ്ട്. ഇരു ടീമുകളുടേയും നേർക്കുനേർ പോരാട്ടങ്ങളുടെ കണക്കുകൾ ഒന്ന് പരിശോധിക്കാം. ചെന്നൈയും കൊൽക്കത്തയും ഇതുവരെ ഏറ്റുമുട്ടിയത് 26 കളിയിലാണ്. 17ലും ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വ്യക്തമായ ആധിപത്യമുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌‌സ് ജയിച്ചത് എട്ട് കളിയിൽ മാത്രം. ചെന്നൈയുടെ ഉയർന്ന സ്കോർ 220 എങ്കില്‍ കൊൽക്കത്തയുടേത് 202. ചെന്നൈയുടെ കുറഞ്ഞ സ്കോർ 114 ഉം കൊൽക്കത്തയുടേത് 108 ഉം ആണ്. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഉൾപ്പടെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ചെന്നൈയ്ക്കൊപ്പം.

കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ഐപിഎൽ ആവേശം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്. തലമാറിയാണ് ലോകത്തെ ഏറ്റവും വലിയ ടി20 ലീഗിന്‍റെ പുതിയ എഡിഷനിലേക്ക് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ വരവ്. അതേസമയം മുഖംമിനുക്കിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സീസണിന് തയ്യാറെടുത്തത്. രവീന്ദ്ര ജഡേജ ചെന്നൈയുടെ നായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കൊൽക്കത്തൻ ജഴ്സിയിൽ ആദ്യ മത്സരമാണിന്ന്. പരിക്ക് മാറാത്ത ദീപക് ചാഹറും ക്വാറന്‍റീനിലായ മൊയീൻ അലിയും ചെന്നൈ നിരയിലുണ്ടാവില്ല. ആരോൺ ഫിഞ്ച്, പാറ്റ് കമ്മിൻസ് എന്നിവരില്ലാതെയാണ് കൊൽക്കത്ത കളത്തിലെത്തുക. വെങ്കടേഷ് അയ്യർ, അജിങ്ക്യ രഹാനെ, നിതീഷ് റാണ, സാം ബില്ലിംഗ്സ്, ആന്ദ്രേ റസൽ, സുനിൽ നരൈൻ, വരുൺ ചക്രവർത്തി തുടങ്ങിയവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാൻ കൂടിയുണ്ട് കൊൽക്കത്തയ്ക്ക്.

സിഎസ്‌കെയുടെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ധോണി തന്നെയാവും ശ്രദ്ധാകേന്ദ്രം. ബാറ്റിംഗ് ഫോമിനെ ആശ്രയിച്ചായിരിക്കും ധോണിയുടെ ഐപിഎൽ ഭാവി. അരങ്ങേറ്റമുറപ്പിച്ച ഡെവോൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു എന്നിവരുടെ ബാറ്റിലേക്കാണ് ചെന്നൈ ഉറ്റുനോക്കുന്നത്. ഓൾറൗണ്ട് മികവുമായി ഡ്വെയ്‌ന്‍ ബ്രാവോയും ശിവം ദുബേയും ടീമിനെ സന്തുലിതമാക്കും. അതേസമയം ചെന്നൈയുടെ ബൗളിംഗ് കരുത്തിലാണ് സംശയവും ആശങ്കയും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഹോദരന്‍റെ പേരില്‍ 24 വര്‍ഷം അധ്യാപകനായി ജീവിതം ; സ്വത്തുതര്‍ക്കം പൊളിച്ചത് വന്‍ തട്ടിപ്പ്

Next Post

ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി ; അമ്മ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി ; അമ്മ അറസ്റ്റില്‍

ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി ; അമ്മ അറസ്റ്റില്‍

സ്വകാര്യ ബസ് സമരത്തിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി ; വരുമാനത്തിൽ റെക്കോർഡ് വർധനവ്

സ്വകാര്യ ബസ് സമരത്തിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി ; വരുമാനത്തിൽ റെക്കോർഡ് വർധനവ്

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് , സപ്ലിമെന്ററി പരീക്ഷ 31 മുതല്‍ തന്നെ

എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകൾ ഒരുക്കങ്ങൾ പൂർത്തിയായി ; പരീക്ഷ ഫലം ജൂണിൽ

പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല ; പ്രതിഷേധം കണക്കിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല ; പ്രതിഷേധം കണക്കിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കാരുണ്യ KN- 542 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ KN- 542 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021