തിരുവനന്തപുരം : സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമമെന്ന് മന്ത്രി സജി ചെറിയാൻ. സിൽവർ ലൈൻ കല്ലിടലിൽ ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നു. നിലവിൽ നടക്കുന്നത് ഭൂമി ഏറ്റെടുക്കലല്ല. ജനങ്ങളെ ചേർത്ത് പിടിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പലയിടത്തും സില്‍വര്‍ ലൈൻ കല്ലിടല്‍ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം കോട്ടയം നട്ടാശ്ശേരിയിലെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടല്‍ സര്‍വേയും എറണാകുളം മാമലയിലെ ഉപഗ്രഹ സര്‍വേയും നിര്‍ത്തിവച്ചു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍വേ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചത്. നട്ടാശ്ശേരിയില്‍ സ്ഥാപിച്ച 12 കല്ലുകളും സമരക്കാര്‍ പിഴുതുമാറ്റി.
മാമലയില്‍ ഉഗ്രഹ സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുത് എറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥര്‍ സര്‍വ്വേ നിര്‍ത്തി മടങ്ങുകയായിരുന്നു. എന്നാല്‍ കല്ലിടാന്‍ റവന്യൂ വകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ഇതോടെ കല്ലിടാന്‍ നിര്‍ദേശം നല്‍കിയത് ആരെന്ന കാര്യത്തില്‍ ആശയക്കുഴപ്പം വര്‍ധിച്ചു. പിന്നാലെ കെ റെയിലിന്റെ നിഷേധക്കുറിപ്പെത്തി. കല്ലിടുന്നത് റവന്യൂ വകുപ്പിന്റെ തീരുമാനമാകാം എന്ന വാര്‍ത്തക്ക് കെ റെയിലിന് ബന്ധമില്ലെന്നാണ് നിഷേധക്കുറിപ്പിലുളളത്.