• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകളുടെ മൃതദേഹവും ചുമന്ന് പിതാവ് നടന്നത് 10 കിലോമീറ്റർ , അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

by Web Desk 04 - News Kerala 24
March 26, 2022 : 4:01 pm
in India, News
Reading Time: 1 min read
0
A A
0
മകളുടെ മൃതദേഹവും ചുമന്ന് പിതാവ് നടന്നത് 10 കിലോമീറ്റർ , അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

ദില്ലി : ഛത്തീസ്​ഗഢിൽ മകളുടെ മൃതദേഹവും ചുമന്ന് ഒരു പിതാവ് സ്വന്തം വീട്ടിലേക്ക് നടന്നത് 10 കിലോമീറ്റർ. ഈ വേദനാജനകമായ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോ​ഗ്യമന്ത്രി. ലഖൻപുരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നാണ് തന്റെ മകളുടെ ചേതനയറ്റ ശരീരവുമായി ആ പിതാവിന് നടക്കേണ്ടി വന്നത്. വെള്ളിയാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്. സുർ​ഗുജ ജില്ലയിൽ നിന്നുമുള്ള ഈ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.

വീഡിയോ വലിയ തോതിൽ ചർച്ചയായതോടെ ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. അംദാല ഗ്രാമം സ്വദേശിയായ ഈശ്വർ ദാസ് രോഗബാധിതയായ മകൾ സുരേഖയെ രാവിലെയാണ് ലഖൻപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുവന്നത്. “പെൺകുട്ടിയുടെ ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവൾക്ക് കടുത്ത പനി ഉണ്ടായിരുന്നു. ആവശ്യമായ ചികിത്സ ആരംഭിച്ചെങ്കിലും അവളുടെ നില വഷളാവുകയും രാവിലെ 7:30 ഓടെ മരിക്കുകയും ചെയ്തു” ആരോഗ്യ കേന്ദ്രത്തിലെ റൂറൽ മെഡിക്കൽ അസിസ്റ്റന്റ് ഡോ. വിനോദ് ഭാർഗവ് പറഞ്ഞു.

“ഒരു ശവപ്പെട്ടി ഉടൻ എത്തുമെന്ന് ഞങ്ങൾ കുടുംബാംഗങ്ങളോട് പറഞ്ഞു. അത് രാവിലെ 9:20 ഓടെ എത്തി. പക്ഷേ അപ്പോഴേക്കും അവർ മൃതദേഹവുമായി പോയി” എന്നും ഡോ. വിനോദ് കൂട്ടിച്ചേർത്തു. മൃതദേഹം തോളിലേറ്റി നടക്കുന്ന പിതാവിനെ വീഡിയോയിൽ കാണാം. 10 കിലോമീറ്ററോളം നടന്നാണ് അദ്ദേഹം വീട്ടിലെത്തിയത്. “ഞാൻ വീഡിയോ കണ്ടു, അത് അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. വിഷയം അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഞാൻ സിഎംഎച്ച്ഒയോട് പറഞ്ഞിട്ടുണ്ട്. അവിടെ നിയമിച്ചിട്ടും അവരുടെ ചുമതല നിർവഹിക്കാൻ കഴിയാത്തവരെ നീക്കം ചെയ്യണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്” മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുസാറ്റിലെ അധ്യാപകനും 2 പൂർവവിദ്യാർഥികൾക്കും മാഡം ക്യൂറി ഫെലോഷിപ്

Next Post

കാരുണ്യ KR 542 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാരുണ്യ KR 542 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

കാരുണ്യ KR 542 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു ; സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ

ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു ; സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ

ഉരുൾപൊട്ടലിൽ തകർന്ന കരിഞ്ചോല മലക്കാർക്ക് ആശ്വാസം, 20 കുടുംബങ്ങൾക്ക് സ്വന്തം വീടായി

ഉരുൾപൊട്ടലിൽ തകർന്ന കരിഞ്ചോല മലക്കാർക്ക് ആശ്വാസം, 20 കുടുംബങ്ങൾക്ക് സ്വന്തം വീടായി

‘ ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാർ ‘ ;  സർക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗത മന്ത്രി

' ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാർ ' ; സർക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗത മന്ത്രി

പന്നിയങ്കര ടോൾ പ്ലാസ ; മന്ത്രിയുമായി നടത്തിയ ചർച്ച വിജയം , ടോറസ് ലോറി ഉടമകൾ സമരം പിൻവലിച്ചു

പന്നിയങ്കര ടോൾ പ്ലാസ ; മന്ത്രിയുമായി നടത്തിയ ചർച്ച വിജയം , ടോറസ് ലോറി ഉടമകൾ സമരം പിൻവലിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021