ന്യൂഡല്‍ഹി : സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ ശ്രീലങ്കയിലും മാലദ്വീപിലും സന്ദര്‍ശനം നടത്താന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ജി.എല്‍.പെയ്രിസിന്റെ ക്ഷണപ്രകാരം 28 മുതല്‍ 30 വരെയാണ് ജയ്ശങ്കര് ശ്രീലങ്കയിലെത്തുന്നത്. പട്ടിണിയും വിലക്കയറ്റവും മൂലം നട്ടംതിരിയുന്ന ശ്രീലങ്കയില്‍നിന്ന് നിരവധി പേരാണ് അഭയാര്‍ഥികളായി ഇന്ത്യയിലേക്കെത്തുന്നത്. ഇക്കാര്യങ്ങളും ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച അവസാനം മാലദ്വീപിലാവും ജയ്ശങ്കര് ആദ്യം സന്ദര്‍ശനം നടത്തുക. മാലദ്വീപ് വിദേശകാര്യമന്ത്രി അബ്ദുല്ല ഷഹീദിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊലീഹുമായും ജയ്ശങ്കര് ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകള്‍ ഒപ്പുവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.