തിരുവനന്തപുരം: നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് തൃപ്പലവൂര്‍ വിപിന്‍ ആണ് ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയത്. ‘ഒരുത്തീ’ സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സംസാരിച്ചത്. മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞു. അതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കില്‍ ഇനിയും അത് ചെയ്യുമെന്നും വിനായകന്‍ പറഞ്ഞു. വിനായകന്റെ പരാമര്‍ശങ്ങളില്‍ സാമുഹ്യമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.



















