കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ, സൈബർ ഹാക്കർ സായ് ശങ്കറിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും. വാഴക്കാല സ്വദേശിയിൽ നിന്ന് 27 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനെന്ന പേരിൽ തട്ടിയെടുത്തെന്നതാണ് കേസ്. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് സായ് ശങ്കർ. ആരോപണം തെറ്റാണെന്ന് മുൻകൂർ ജാമ്യഹർജിയിൽ സായ് ശങ്കർ വാദിക്കുന്നു. ദിലീപിന്റെ ഫോണിൽ നിന്നും വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിച്ച കേസിൽ അന്വേഷണം നേരിടുന്നയാളാണ് സായ് ശങ്കർ.