• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കെ റെയിൽ പ്രതിഷേധം തുടരുന്നു ; സിൽവർ ലൈൻ സർവേക്കെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

by Web Desk 06 - News Kerala 24
March 28, 2022 : 6:52 am
in India, Kerala, News
Reading Time: 1 min read
0
A A
0
സര്‍വേ നടപടി സ്റ്റേ ചെയ്യണം ; സില്‍വര്‍ ലൈനെതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ദില്ലി/തിരുവനന്തപുരം : സിൽവർ ലൈൻ സർവേക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സർവേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശി നല്‍കിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍വേ നടക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ പേരിൽ വിവിധ ജില്ലകളിൽ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ നല്‍കിയ വേറെയും ഹര്‍ജികള്‍ കോടതിക്ക് മുന്‍പിലുണ്ട്. സിൽവർ ലൈൻ പദ്ധതിക്ക് കല്ലിട്ടുള്ള സർവേയുടെ യഥാർത്ഥ ലക്ഷ്യം ഭൂമി ഏറ്റെടുക്കൽ തന്നെ എന്ന് വ്യക്തമാക്കുന്ന സർക്കാർ വിജ്ഞപനം ഇന്നലെ പുറത്തു വന്നിരുന്നു. വെറും സാമൂഹ്യ ആഘാത പഠനം മാത്രമാണെന്ന സർക്കാർ വാദങ്ങൾ ആണ് ഇതോടെ പൊളിയുന്നത്.

വിഞാപനം സാങ്കേതികം മാത്രമെന്ന് വിശദീകരിച്ച റവന്യു മന്ത്രി പക്ഷെ ഭൂമി ഏറ്റെടുക്കില്ല എന്ന് ഒരിടത്തും പറയുന്നില്ല എന്ന് സൂചിപ്പിച്ചതോടെ ആശയക്കുഴപ്പം മുറുകി. സർക്കാർ വാദങ്ങൾ പൊള്ള; സിൽവർ ലൈനിനായുള്ള സാധ്യതാ പഠനം ഭൂമി ഏറ്റെടുക്കലിന് തന്നെയെന്ന് വിജ്ഞാപനം. കെ റെയിൽ സിൽവർലൈനിനായുള്ള  സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിന്‍റെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിന്‍റെ വിജ്ഞാപനം പുറത്ത്. ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവ്വേയെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തിൽ സർവ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വിശദീകരിക്കുന്നു.

കെ റെയിൽ സമരം കത്തുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ആവർത്തിക്കുന്നത് സർവ്വെ ഭൂമി ഏറ്റെടുക്കാനല്ലെന്നാണ്. എന്നാൽ 2021 ഒക്ടോബർ 8 ന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ കൃത്യമായി പറയുന്നത് തിരുവനന്തപുരം-കാസർക്കോട് അതിവേഗ പാതക്കായി വിവിധ വില്ലേജുകളിൽ നിന്നും സ്ഥലമെടുപ്പിൻറെ ഭാഗമായി പട്ടിക തിരിച്ച് ഭൂമിയിൽ സർവ്വെ നടത്തണമെന്നാണ്. സർവ്വേക്ക് തടസ്സമായി മരങ്ങളുണ്ടെങ്കിൽ മുറിക്കണമെന്നും കല്ലെന്ന് എടുത്ത് പറയാതെ അതിരടയാളങ്ങൾ ഇടണമെന്നും നിർദ്ദേശിക്കുന്നു. 61 ലെ സർവ്വെസ് ആൻറ് ബൗണ്ടറി ആക്ട് പ്രകാരമാണ് വിജ്ഞാപനം.

ഭൂമി ഏറ്റെടുക്കാൻ തന്നെയെന്നാണ് വിജ്ഞാപനമെന്നാണ് ഒറ്റ നോട്ടത്തിൽ വിജ്ഞാപനം കാണിച്ചുതരുന്നത്. അതേ സമയം, സർക്കാർ പ്രതിരോധം റവന്യുവകുപ്പ് 2021 ഓഗസ്റ്റ് 8 ന് ഇറക്കിയ ഉത്തരവാണ്. ഉത്തരവിന്റെ അവസാന ഭാഗത്ത് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചുള്ള നടപടി തുടങ്ങുക റെയിൽവെ മന്ത്രാലയത്തിൻറെ അന്തിമ അനുമതിക്ക് ശേഷം മാത്രമെന്നാണ്. പക്ഷെ ഉത്തരവിറക്കി രണ്ട് മാസം കഴിഞ്ഞാണ് വിജ്ഞാപനം. മാത്രമല്ല, കേന്ദ്രാനുമതിക്ക് ശേഷം മാത്രേമ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങൂ എന്ന് പറഞ്ഞുള്ള സർക്കാർ പിടിവള്ളിയാക്കുുന്ന ഉത്തരവിൽ തന്നെ ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും 11 സ്പെഷ്യൽ തഹസിൽദാർമാരെയും നിയമിക്കുന്നുമുണ്ട്.

അതായത് സർവ്വെയെ കുറിച്ചുള്ള വിജ്ഞാപനും ഉത്തരവും ആശയക്കുഴപ്പം രൂക്ഷമാക്കുന്നു. കല്ലിടലിൻറെ ഉത്തരവാദിത്തത്തിലും ബഫർസോണിലുമെന്നെ പോലെ ഭൂമി ഏറ്റെടുക്കലിലും ഉള്ളത് ദുരൂഹതയാണ്. കല്ലിട്ട് സർവ്വെ നടക്കുന്ന ഭൂമി നാളെ ഏറ്റെടുക്കുമോ ഇല്ലയോ എന്ന് വ്യക്തമായ ഉറപ്പ് ആർക്കുമില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാമ്പത്തിക തട്ടിപ്പ് കേസിൽ സായ് ശങ്കറിന്‍റെ ജാമ്യഹർജി പരിഗണിക്കും ; പീഡനക്കേസിൽ മോൻസന്റെ ജാമ്യഹർജിയും

Next Post

കെ റെയിൽ സമരം ശക്തമായതോടെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ കൂട്ടി ; 24 മണിക്കൂർ പോലീസ് പിക്കറ്റിംഗ് തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ റെയിൽ സമരം ശക്തമായതോടെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ കൂട്ടി ; 24 മണിക്കൂർ പോലീസ് പിക്കറ്റിംഗ് തുടങ്ങി

കെ റെയിൽ സമരം ശക്തമായതോടെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ കൂട്ടി ; 24 മണിക്കൂർ പോലീസ് പിക്കറ്റിംഗ് തുടങ്ങി

പണിമുടക്ക് 28ന് രാവിലെ 6 മുതൽ 30ന് രാവിലെ 6 വരെ

തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പൊതുപണിമുടക്ക് തുടങ്ങി ; അവശ്യ സര്‍വീസുകള്‍ മാത്രം

അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ ; സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

എസ് ജയശങ്കർ ശ്രീലങ്കയിൽ ; സാമ്പത്തിക സഹായം നൽകുന്നതിൽ ഉൾപ്പടെ ഇരുരാജ്യങ്ങളുമായി ചർച്ച

5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

മികച്ച ആനിമേറ്റഡ് ഫിലിം ‘എൻകാന്റോ’, ട്രോയ് കോട്സർ മികച്ച സഹനടൻ

മികച്ച ആനിമേറ്റഡ് ഫിലിം 'എൻകാന്റോ', ട്രോയ് കോട്സർ മികച്ച സഹനടൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021