തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എൻഎസ്എസ്. ജനങ്ങളെ വിശ്വാസത്തിൽ എടുക്കുക എന്നത് സർക്കാരിന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് എൻഎസ്എസ് പറഞ്ഞു. ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ദീർഘ വീക്ഷണം ഇല്ലാതെ സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി ജനക്ഷേമകരമാകില്ലെന്നും എൻഎസ്എസ് വിമർശിച്ചു.