ലഖ്നൗ : ആംബുലൻസിന് കടന്നുപോകാനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹം വഴിയൊരുക്കി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഹസ്രത്ഗഞ്ചിൽ നിന്ന് ബന്ദരിയാബാഗിലേക്ക് പോകുമ്പോൾ രാജ്ഭവന് സമീപമാണ് സംഭവമെന്ന് ഡിസിപി ട്രാഫിക്ക് സുഭാഷ് ചന്ദ്ര ശാക്യ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി മറ്റുവാഹനങ്ങൾക്കൊപ്പം ആംബുലൻസിനെയും തടഞ്ഞു. എന്നാൽ, ആംബുലൻസ് കുടുങ്ങിക്കിടക്കുന്നത് കണ്ട മുഖ്യമന്ത്രി ഇടപെട്ട് തന്റെ വാഹനവ്യൂഹം റോഡരികിൽ നിർത്തി ആംബുലൻസിന് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. വാർത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
ആംബുലൻസിന് വഴിയൊരുക്കിയ നടപടി മനുഷ്യത്വപരമാണെന്നും അഭിപ്രായമുയർന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലേറിയെ യോഗി സർക്കാർ കഴിഞ്ഞയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.