• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അരയും തലയും മുറുക്കി കോൺഗ്രസും ബിജെപിയും ; കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം

by Web Desk 06 - News Kerala 24
April 1, 2022 : 9:30 pm
in India, News
Reading Time: 1 min read
0
A A
0
അരയും തലയും മുറുക്കി കോൺഗ്രസും ബിജെപിയും ; കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം

ബെംഗളൂരു : കര്‍ണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും. സിദ്ധഗംഗാ മഠത്തിലെത്തി പ്രചാരണങ്ങള്‍ക്ക് അമിത് ഷായും രാഹുല്‍ഗാന്ധിയും തുടക്കം കുറിച്ചു. കര്‍ണാടകയിലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് ലിംഗായത്ത് മഠാധിപതിയുടെ പേര് നല്‍കി. അഴിമതി തുടച്ചുനീക്കാന്‍ ജനം കോൺഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്ന് രാഹുല്‍ഗാന്ധി അവകാശപ്പെട്ടു. ഒറ്റക്കെട്ടായി നിന്നാല്‍ ഭരണം നേടാമെന്നും പ്രചാരണങ്ങള്‍ക്കായി കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യാന്‍ താന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സംസ്ഥാനത്തെ പ്രബല വോട്ടു ബാങ്കായ ലിംഗായത്തുകളുടെ ആശീര്‍വാദത്തോടെ തെരഞ്ഞെടുപ്പ് കാഹളത്തിന് തുടക്കമായി. ഏറെ നിര്‍ണ്ണായകമായ ലിംഗായത്തുകളുടെ പിന്തുണ തേടി സിദ്ധഗംഗ മഠത്തിലെത്തി ശിവകുമാര സ്വാമിയുടെ ജയന്തി ചടങ്ങുകളില്‍ അമിത് ഷാ പങ്കെടുത്തു. പിന്നാലെ ലിംഗായത്ത് സന്യാസിമാര്‍ക്കൊപ്പം തുംകുരുവില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കര്‍ണാടകയിലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് ലിംഗായത്ത് മഠാധിപതി ശിവകുമാര സ്വാമിയുടെ പേര് നല്‍കി.

പരിപാടികളുടെ ചുമതലയുണ്ടായിരുന്ന യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയുടെ നേതൃപാടവത്തെ അമിത് ഷാ പ്രശംസിച്ചു. നാല് സംസ്ഥാനങ്ങളിലെ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിജെപി നിലപാട്. അടുത്ത വര്‍ഷം മെയ് 24നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അമിത് ഷാ വിലയിരുത്തി. മന്ത്രിസഭാ പുനസംഘടനയും നേതൃ മാറ്റചര്‍ച്ചകളും നടന്നു. ചൊവ്വാഴ്ച നരേന്ദ്രമോദിയുടെ കര്‍ണാടക സന്ദര്‍ശനത്തിന് പിന്നാലെ സംസ്ഥാന പര്യടനം തുടങ്ങാന്‍ നേതൃത്വം തീരുമാനിച്ചു.

അതേസമയം താഴെതട്ടില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസ്, ഇത്തവണ കര്‍ണാടകയില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. ഹിജാബ്, ഹലാല്‍ പ്രതിഷേധങ്ങള്‍ ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കുമെന്നാണ് കണക്കുകൂട്ടല്‍. ബിജെപിയുടെ വോട്ടുബാങ്കായ ലിംഗായത്തുകളുടെ ആശീര്‍വാദം തേടിയാണ് രാഹുല്‍ഗാന്ധി പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്. നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും 150ലേറെ സീറ്റുകളില്‍ വിജയമുറപ്പിക്കണമെന്നും രാഹുല്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റമദാന്‍ വ്രതം മറ്റന്നാള്‍ മുതല്‍

Next Post

സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും ; മാറേണ്ട സാഹചര്യമില്ലെന്ന് നേതൃത്വം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സില്‍വര്‍ലൈന്‍ ; കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തന്‍ : സീതാറാം യെച്ചൂരി

സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും ; മാറേണ്ട സാഹചര്യമില്ലെന്ന് നേതൃത്വം

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

സലാം എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് നാളെ മുതല്‍

പതിവ് തുടരുന്നു ; ഇന്ധനവിലയിൽ ഇന്നും വർധന

സംസ്ഥാനത്ത് എച്ച്പി പമ്പുകളിൽ പെട്രോൾ, ഡീസൽ ക്ഷാമം അതിരൂക്ഷം

കേന്ദ്ര ബജറ്റ് ഇന്ന് ; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങും ; ഉറച്ച നിലപാടുമായി നിർമല സീതാരാമൻ

സൗദിയിലും യുഎഇയിലും റമദാന്‍ വ്രതാരംഭം ശനിയാഴ്ച

സൗദിയിലും യുഎഇയിലും റമദാന്‍ വ്രതാരംഭം ശനിയാഴ്ച

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021