നിലമ്പൂര്‍: 15 വര്‍ഷത്തിന് ശേഷം എല്‍ഡിഎഫ് ചുങ്കത്തറ പഞ്ചായത്ത് ഭരണത്തിലേക്ക്. ഇടത് പക്ഷം തിങ്കളാഴ്ച അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ 9 നെതിരെ11 അംഗങ്ങളുടെ വിശ്വാസം നേടി ഇടത് പക്ഷം ഭരണം പിടിച്ചടക്കുകയായിരുന്നു.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞെടുപ്പില്‍ 10 വീതം സീറ്റുകള്‍ നേടി ഇരുപക്ഷവും തുല്യത പാലിച്ചെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വത്സമ്മസെബാസ്റ്റ്യന് നറുക്ക് വീണതോടെ അവര്‍ പ്രസാഡന്റായി സത്യപ്രതിജ ചെയ്ത് അധികാരമേറ്റെടുക്കുകയായിരുന്നു. വൈസ് പ്രസിഡന്റായി യുഡിഎഫിലെ തന്നെ സൈനബ മാമ്പള്ളിയും നറുക്കെടുപ്പില്‍ വിജയിയായി. തുടര്‍ന്നാണ് യു ഡി എഫ് ഭരണത്തില്‍ അസ്വാരസ്യം ഉടലെടുത്തത്.
പ്രസിഡന്‍റ് വത്സമ്മ സെബാസ്റ്റ്യന്‍ യു ഡി എഫ് അംഗങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നതായും യു ഡി എഫില്‍ ആരോപണമുയര്‍ന്നു. ഈ തര്‍ക്കം രൂക്ഷമായതോടെയാണ് ഇത് മുതലാക്കി എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.